SignIn
Kerala Kaumudi Online
Thursday, 22 October 2026 11.22 PM IST

വൃത്തി കോൺക്ലേവ്: 200 വിദഗ്ദ്ധർ പങ്കെടുക്കും

cleaning

തിരുവനന്തപുരം : ഈമാസം ഒൻപത് മുതൽ കനകക്കുന്നിൽ ആരംഭിക്കുന്ന വൃത്തി 2025 ദേശീയ കോൺക്ലേവിൽ

ഏഴു മേഖലകളിലെ അറുപത് സെഷനുകളിലായി 200 വിദഗ്ദ്ധർ പങ്കെടുക്കും.12 വരെയാണ് സെമിനാറുകളും വർക്ക്‌ഷോപ്പുകളും.

മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെപ്പറ്റിയും ചർച്ചകൾക്കും പരിഹാരാന്വേഷണങ്ങൾക്കും വഴിയൊരുക്കുക എന്നതാണ് സെഷനുകളുടെ ലക്ഷ്യം. ദ്രവ, ഖര മാലിന്യ സംസ്‌കരണം, കാലാവസ്ഥാവ്യതിയാനം, ചാക്രിക സമ്പദ് വ്യവസ്ഥ, നയവും നിയമങ്ങളും, മാദ്ധ്യമങ്ങൾ, ആശയവിനിമയവും ബോധവത്കരണവും എന്നീ മേഖലകളായി തിരിച്ചാണ് ചർച്ചകൾ.

കേന്ദ്ര സർക്കാരിനു കീഴിലുള്ള അമൃത് മിഷൻ,സ്വച്ഛ് ഭാരത് മിഷൻ, സർക്കാരേതര സ്ഥാപനങ്ങൾ, ഐ.ഐ.ടികൾ,സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങൾ, മാലിന്യസംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA