
തിരുവനന്തപുരം: എൽ.എസ്.എസ് /യു.എസ്.എസ് സ്കോളർഷിപ്പിന് ബന്ധപ്പെട്ട രേഖകൾ യഥാസമയം സമർപ്പിച്ചവർക്ക് കുടിശിക വിതരണം ചെയ്തതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 2017-18 മുതലുള്ള കുടിശികയാണ് വിതരണം ചെയ്തത്. മൊത്തം 29 കോടിയോളം രൂപ വിതരണം ചെയ്തു. പൊതുവിദ്യാലയങ്ങളിൽ എൽ.എസ്.എസ്/യു.എസ്.എസ് സ്കോളർഷിപ്പ് ഇനത്തിൽ 5കോടിയോളം രൂപ കുടിശികയുള്ളതായി മഞ്ഞളാംകുഴി അലിയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 2017-18 മുതൽ 2023-24 അദ്ധ്യയനവർഷം വരെയുള്ള സ്കോളർഷിപ്പ് വിതരണത്തിന്റെയും കുടിശികയുടെയും രേഖകൾക്കായി 2 ലക്ഷത്തോളം കുട്ടികളുടെ വിവരങ്ങൾ എൽ.എസ്.എസ്/യു.എസ്.എസ് പോർട്ടൽ വഴി പ്രധാന അദ്ധ്യാപകർക്ക് ലഭ്യമാക്കി. നിലവിൽ പോർട്ടലിൽ രേഖപ്പെടുത്തിയതും വിതരണം ചെയ്യാൻ ബാക്കി വന്നിട്ടുള്ളതുമായ കുട്ടികൾക്ക് വേണ്ടി അഞ്ചു കോടിയുടെ അഡീഷണൽ അലോട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തുക ലഭ്യമാകുന്ന മുറയ്ക്ക് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |