
തിരുവനന്തപുരം: സംസ്ഥാനത്ത് സാംക്രമിക രോഗങ്ങളുടെ വ്യാപനം ഉയർന്ന നിലയിലെത്തിയതിന് പിന്നാലെ, ഇന്നലെ 56 പേർക്ക് ഡെങ്കിപ്പനിയും പത്ത് പേർക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു. പാലക്കാട് മാത്രം ഇന്നലെ 40 പേർക്ക് ഡെങ്കിബാധ സ്ഥിരീകരിച്ചു. ഈ മാസം ഡെങ്കി ബാധിച്ച് അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ഏഴ്, വയനാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഒന്ന് വീതമാണ് ഷിഗെല്ല ബാധിതർ. ജൂണിൽ ഇതുവരെ 150 പേർക്ക് രോഗവും ആറ് മരണവുമുണ്ടായി. ഈ വർഷം 226 പേർക്കാണ് സ്ഥിരീകരിച്ചത്. നിപ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് നടത്തിയ രോഗപ്രതിരോധ പ്രവർത്തനം പൂർണ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |