SignIn
Kerala Kaumudi Online
Friday, 07 August 2026 2.00 AM IST

കൈത്തറി: ഓണവിപണി പിടിക്കാൻ അന്യസംസ്ഥാന ലോബി

khadi

കൊച്ചി: ഓണ വിപണിയിൽ കൈത്തറിത്തുണിക്ക് വെല്ലുവിളിയായി അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പവ്വർലൂം നിർമ്മിത വ്യാജ കൈത്തറി കേരളത്തിലേക്ക് . സെറ്റ്മുണ്ട്, കസവു സാരി, നൂറിഴമുണ്ട്, കൈത്തറി സാരി എന്നിവയൊക്കെയാണ് ജനപ്രിയ ഉൽപ്പന്നങ്ങൾ. വില അല്പം കൂടുമെങ്കിലും ഗുണം മെച്ചമായതാണ് ഈ പാരമ്പര്യ തൊഴിൽ മേഖലയെ നിലനിറുത്തുന്നത്. വിൽപ്പനയുടെ 75 ശതമാനവും ഓണക്കാല വിപണിയെ ആശ്രയിച്ചാണ്. ഖാദി​ മേഖലയും വ്യാജന്മാരുടെ ഭീഷണി​യി​ലാണ്. ലൂമുകളി​ൽ നെയ്ത ഖാദി ​മുണ്ട് 100 രൂപയ്ക്ക് താഴെ ചി​ല്ലറ വി​പണി​യിൽ ലഭ്യം.

. 3 ലക്ഷത്തിലേറെ തൊഴിലാളികളുടെ ഉപജീവന മാർഗവും 400 കോടിയുടെ കയറ്റുമതിയുമുള്ള വലിയൊരു വ്യവസായമാണ് അന്യം നി​ൽക്കുന്നത്. 50 വയസ് പിന്നിട്ട 40,000 തൊഴിലാളികളാണ് രംഗത്തുള്ളത്. വരുമാനം തുച്ഛവും കഠിന ജോലിയും കാരണം പുതുതലമുറ വരുന്നി​ല്ല..സർക്കാർ കൈത്തറി​ ദി​നാചരണവും ഉത്സവകാല റിബേറ്റുമൊന്നും ഗുണം ചെയ്യുന്നി​ല്ല. സർക്കാർ ഉദ്യോഗസ്ഥരുടെ കൈത്തറി ഉപയോഗം, ആശുപത്രികളിലെ ആവശ്യങ്ങൾക്ക് കൈത്തറി വസ്ത്രം, സ്കൂൾ

വി​ദ്യാർത്ഥി​കൾക്ക് യൂണി​ഫോം തുടങ്ങി സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിലായിട്ടില്ല.മൂന്ന് വർഷത്തെ റിബേറ്റ് തുക, പ്രൊഡക്ഷൻ ഇൻസെന്റീവ്, യൂണിഫോം നെയ്ത്തുകൂലി, അംഗസംഘങ്ങൾക്ക് ഹാൻടെസ്ക് നൽകാനുള്ള തുക തുടങ്ങി കോടികളുടെ കുടിശിക സംഘങ്ങൾക്ക് ലഭിക്കാനുണ്ട്

 റിബേറ്റ് കുടിശിക -10 കോടി

 പ്രൊഡക്ഷൻ ഇൻസെന്റീവ്-25 കോടി

 അംഗസംഘങ്ങൾക്ക്

ഹാൻടെക്സ് നൽകാനുള്ളത് -40 കോടി

''വ്യാജ കൈത്തറി​ തടയുന്നതിന് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം നൽകുന്ന ഹാന്റ്ലൂം മാർക്ക് വസ്ത്രങ്ങളിൽ പതിക്കണം.'

-ടി.എസ്. ബേബി,

ജില്ലാ പ്രസിഡന്റ്,

കൈത്തറി അസോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HANDLOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA