പാലക്കാട്: ചികിത്സയ്ക്കിടെ യുവതിയുടെ നാക്കിൽ ഗുരുതര പരിക്കേറ്റ സംഭവത്തിൽ ഡെന്റൽ ക്ലിനിക്കിനെതിരെ പൊലീസ് കേസെടുത്തു. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിനെതിരെയാണ് പൊലീസ് കേസെടുത്തത്. 24നാണ് സംഭവം. പല്ലിൽ കമ്പിയിട്ടതിന്റെ ഭാഗമായി ഗം എടുക്കാൻ ആശുപത്രിയിൽ എത്തിയതായിരുന്നു 21കാരി. ഡ്രില്ലർ നാക്കിൽ തട്ടി നാവിന്റെ അടിഭാഗത്ത് മുറിവേൽക്കുകയായിരുന്നു. പരിക്ക് സാരമുള്ളതാണ്. പിന്നാലെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |