SignIn
Kerala Kaumudi Online
Friday, 23 October 2026 12.23 AM IST

ഡയറക്ട് സെല്ലിംഗ് മാർഗ്ഗരേഖ വഴിത്തിരിവാകും

p

ചില്ലറ വില്പന രംഗം വികസിതമാകുന്ന കാലഘട്ടമാണിത്. ഉപഭോക്താക്കളുടെ താത്പര്യങ്ങൾ, വിവര സങ്കേതിക വിദ്യ, വിദേശ നിക്ഷേപ നയത്തിലെ മാറ്റം തുടങ്ങിയ ഘടകങ്ങൾക്ക് അനുസൃതമായി പുതിയ വില്പന രീതികൾ ഉടലെടുക്കുന്നു. ഈ സാഹചര്യത്തിൽ ബിസിനസിൽ ഉപഭോക്തൃ താത്പര്യ സംരക്ഷണം ഉറപ്പക്കേണ്ടത് അനി​വാര്യമായിരിക്കുന്നു.
2019ൽ പാസാക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം, 2021ലെ ഉപഭോക്തൃ സംരക്ഷണം (ഡയറക്ട് സെല്ലിംഗ്) ചട്ടങ്ങൾ, 2020ലെ
ഉപഭോക്തൃ സംരക്ഷണം ചട്ടങ്ങൾ (ഇ-കെമേഴ് സ്) എന്നിവ വ്യാപാരങ്ങളുടെ നിയമ സംരക്ഷണം ഉറപ്പാക്കി. ഇ-കെമേഴ്സ്, ഡയറക്ട് സെല്ലിംഗ് തുടങ്ങിയ രീതികൾ ഇതുവഴി വിപുലമായി.
ഉത്പന്നത്തിന്റെ ഗുണമേന്മ, വാറന്റി, റീഫ് തുടങ്ങിയ കാര്യങ്ങളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുവാൻ സാധിച്ചു. ഈ പശ്ചാത്തല
ത്തിലാണ് ഡയറക്ട് സെല്ലിംഗ് മേഖലയെ നിരീക്ഷിക്കുന്നതിനു വേണ്ടി​ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സംസ്ഥാനത്ത് ശക്തമായ
മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത്. ഈ മേഖലയിലെ എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചുകൊണ്ട് പുതിയ മാർഗരേഖ ചിട്ടപ്പെടുത്താൻ വകുപ്പ് മന്ത്രി എന്ന നിലയിൽ എനിക്ക് സാധിച്ചതിൽ സന്തോഷമുണ്ട്.
ഇന്ത്യയിൽ ആദ്യമായിട്ടാണ് ഡയറക്ട് സെല്ലിംഗ് മേഖലയെ നിരീക്ഷിക്കുന്നതിനു വേണ്ടി മോണിട്ടറിംഗ് മെക്കാനിസം നിലവിൽ വരുന്നത്. ഉപഭോക്തകാര്യവകുപ്പ് സെക്രട്ടറി ചെയർമാനും ഭക്ഷ്യപൊതുവിതരണ വകുപ്പ് കമ്മിഷണർ കൺവീനറുമായി പതിമൂന്ന് അംഗ ഉന്നതാധികാര സമിതിക്കും രൂപം നൽകി.

ഈ മാർഗരേഖയുടെ പിൻബലത്തിൽ പിരമിഡ്, പോൺസി, മണിസർക്കുലേഷൻ തുടങ്ങിയ വ്യാപാര രീതികളെല്ലാം പൂർണ്ണമായും നിരോ
ധിക്കാൻ സാധിക്കുന്നു. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉപഭോക്‌തൃകാര്യ വകുപ്പിന്റെ ഒദ്യേഗിക വെബ്‌സൈറ്റിൽ ലഭ്യമാക്കും.
ഡയറക്ട് സെല്ലിംഗ് ബിസിനസിനെ കുറിച്ചുള്ള ആശങ്കകളും സംശയങ്ങളും വലിയൊരളവോളം പരിഹരിക്കാൻ പുതിയ നിയമത്തിന് കഴിയും. എന്നാൽ, ആശയകുഴപ്പം പൂർണമായും ഒഴിവായെന്ന് പറയാനാവില്ല. അതുകൊണ്ടാണ് ഈ മേഖലയെ നിരീക്ഷിക്കുന്നതിന് സംസ്ഥാന സർക്കാരുകളെ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡയറക്ട് സെല്ലിംഗ് മേഖലയുടെ പ്രത്യേകതകൾ മൂലധനമുടക്ക് ഇല്ലാതെ തന്നെ സെല്ലിംഗ് നെറ്റുവർക്കിൽ പങ്കാളികൾ ആകുന്നവർക്ക് വരുമാനം ലഭിക്കുന്നതിന് അവസരമൊരുക്കുന്നു.
( ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയാണ് ലേഖകൻ )

ഡ​യ​റ​ക്ട് ​സെ​ല്ലിം​ഗ്:​ ​മാ​ർ​ഗ്ഗ​രേഖ
പ്ര​കാ​ശ​നം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ഡ​യ​റ​ക്ട് ​സെ​ല്ലിം​ഗ് ​ക​മ്പ​നി​ക​ളെ​ ​നി​രീ​ക്ഷി​ക്കു​ന്ന​തി​നും​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള​ ​മോ​ണി​റ്റ​റിം​ഗ് ​മെ​ക്കാ​നി​സ​ത്തി​ന്റെ​ ​മാ​ർ​ഗ്ഗ​രേ​ഖ​ ​ഇ​ന്ന് ​വൈ​കി​ട്ട് 5.30​ന് ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ്ര​കാ​ശ​നം​ ​ചെ​യ്യും.​ ​ഡ​യ​റ​ക്ട് ​സെ​ല്ലിം​ഗ് ​ക​മ്പ​നി​ക​ളു​ടെ​ ​എ​ൻ​റോ​ൾ​മെ​ന്റി​നാ​യി​ ​ത​യ്യാ​റാ​ക്കി​യ​ ​വെ​ബ്‌​പോ​ർ​ട്ട​ലി​ന്റെ​ ​ഉ​ദ്ഘാ​ട​നം,​ ​ഡ​യ​റ​ക്ട് ​സെ​ല്ലിം​ഗ് ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ബോ​ധ​വ​ത്ക​ര​ണം​ ​ന​ൽ​കു​ന്ന​തി​നു​ള്ള​ ​വീ​ഡി​യോ​ക​ളു​ടെ​ ​പ്ര​കാ​ശ​നം​ ​എ​ന്നി​വ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​നി​ർ​വ​ഹി​ക്കും.​ ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ,​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​എ​ന്നി​വ​ർ​ ​വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIRECT SELLING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA