SignIn
Kerala Kaumudi Online
Friday, 23 October 2026 3.52 AM IST

ഡി.എം.കെ പിന്തുണ നൽകിയെന്ന് താൻ പറഞ്ഞിട്ടില്ല: അൻവർ

dmk

മലപ്പുറം: ഡി.എം.കെ തന്റെ സംഘടനയ്ക്ക് പിന്തുണ നൽകിയതായി താൻ പറഞ്ഞിട്ടില്ലെന്ന് പി.വി.അൻവർ എം.എൽ.എ പറഞ്ഞു. എന്നാൽ, . ഡി.എം.കെയിൽ നിന്നും നിരവധി ഉറപ്പുകൾ ലഭിച്ചിട്ടുണ്ട്.കെ.ടി.ജലീലിന് എന്തോ മധുരം കിട്ടിയിട്ടുണ്ട്. അത് ഇരട്ടിമധുരമാണോയെന്നാണ് സംശയം. ജലീലിന്റെ ലക്ഷ്യം രാജ്യസഭാ സീറ്റായേക്കാം..സ്പീക്കർക്ക് താൻ പ്രതിപക്ഷ നിരയിൽ ഇരിക്കാനാണ് ആഗ്രഹമെങ്കിൽ അവിടെ ഇരിക്കും.

സാമൂഹിക സംഘടനയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഒഫ് കേരളയുമായി(ഡി.എം.കെ)​ യോജിക്കാൻ ആഗ്രഹിക്കുന്നവരുടെ പേരും വിവരങ്ങളും ശേഖരിക്കാൻ എല്ലാ ജില്ലകൾക്കും വ്യത്യസ്ത നമ്പർ നൽകി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ട് വീതവും മറ്റ് ജില്ലകളിൽ ഓരോ നമ്പറുമാണ് നൽകിയിട്ടുള്ളത്. താത്‌പര്യമറിയിക്കുന്നവരിൽ നിന്നും പൊതുപ്രവർത്തന പാരമ്പര്യം അടക്കമുള്ളവ പരിഗണിച്ച് ആളുകളെ തിരഞ്ഞെടുത്ത് താത്‌കാലിക കോ ഓർഡിനേഷൻ കമ്മിറ്റിയുണ്ടാക്കും. ഈ കമ്മിറ്റിയെ നിയോജക മണ്ഡലത്തിൽ കമ്മിറ്റിയുണ്ടാക്കാൻ ചുമതലപ്പെടുത്തും. നിയോജക മണ്ഡലം കമ്മിറ്റിയാവും പഞ്ചായത്തടിസ്ഥാനത്തിൽ കമ്മിറ്റിയുണ്ടാക്കുക. ഇതിനെ സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റി സൂപ്പർവൈസ് ചെയ്യും. മൂന്ന് മാസത്തിനകം സംഘടനാ രൂപത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പി.വി.അൻവർ പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DMK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA