SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

ഇൻഷ്വറൻസ് മെഡി. വിഭാഗം ഡോക്ടർമാർക്ക് ശമ്പളം കൂട്ടി

doctor

തിരുവനന്തപുരം: ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിലെ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർമാരുടെ (അലോപ്പതി) ശമ്പള സ്കെയിൽ പുതുക്കി സർക്കാർ ഉത്തരവിറക്കി. 8വർഷവും 15 വർഷവും സർവീസ് തികയുമ്പോൾ ഡോക്ടർമാർക്ക് സമയബന്ധിത ഹയർ ഗ്രേഡ് അനുവദിക്കും. പത്താം ശമ്പള പരിഷ്കരണത്തിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതു ലഭിക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടുവരികയായിരുന്നു. ആരോഗ്യ വകുപ്പിലെ സമാന തസ്തികയിലുള്ള ഡോക്ടർമാരുടെ യോഗ്യതയും ജോലി സ്വഭാവവും ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിലുമുള്ളവർക്കും തുല്യമായതിനാലാണ് ഈ ആനുകൂല്യം നൽകിയത്.

പുതിയ ശമ്പള സ്കെയിൽ

 8 വർഷം സർവീസ് പൂർത്തിയാക്കുന്നവർക്ക് ആദ്യ ഹയർ ഗ്രേഡായി 95,600- 1,53,200 രൂപയുടെ സ്കെയിലും 15 വർഷം പൂർത്തിയാക്കുന്നവർക്ക് രണ്ടാമത്തെ ഹയർ ഗ്രേഡായി 1,18,100- 1,63,400 രൂപയുടെ സ്കെയിലും അനുവദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DOCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA