SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 AM IST

സംസ്ഥാനത്തെ അഞ്ച് മികച്ച ഡോക്ടർമാർക്ക് അവാർഡ്

dr-dahar

തിരുവനന്തപുരം: ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മികച്ച ഡോക്ടർമാർക്കുള്ള സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് ഡോക്ടേഴ്സ് അവാർഡ് 2023 പ്രഖ്യാപിച്ചു. ഹെൽത്ത് സർവീസസിൽ വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. ദാഹർ മുഹമ്മദ്.വി.പി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി ഡോ. അരവിന്ദ്.ആർ, ഇൻഷ്വറൻസ് മെഡിക്കൽ സർവീസസിൽ കൊല്ലം പട്ടത്താനം ഇ.എസ്.ഐ ഡിസ്‌പെൻസറിയിലെ ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മേരി ഫ്രാൻസിസ്, ഡെന്റൽ സ്‌പെഷ്യാലിറ്റീസിൽ തിരുവനന്തപുരം ഗവ. ഫോർട്ട് താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് ഡെന്റൽ സർജൻ ഡോ. ബാബു.ഇ.സി, സ്വകാര്യ മേഖലയിൽ എറണാകുളം ആലുവ രാജഗിരി ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. വി.പി.പൈലി എന്നിവരാണ് മികച്ച ഡോക്ടർമാരായി തിരഞ്ഞെടുക്കപ്പെട്ടത്. ലോകാരോഗ്യ ദിനമായ ഏപ്രിൽ ഏഴിന് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOCTORS AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA