
തൃശൂർ: സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ നിർവാഹക സമിതിയിൽ പ്രതിഷേധം ശക്തമാകുന്നു. ഗായകൻ വി.ടി.മുരളി രാജിവച്ചതിന് പിന്നാലെ നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കരയും സമിതി വിടുന്നു. ഇന്ന് രാജിക്കത്ത് നൽകും.
ജനാധിപത്യ രീതിയിലല്ല അക്കാഡമിയുടെ പ്രവർത്തനമെന്ന വിമർശനം നേരത്തേയുണ്ട്. സെക്രട്ടറി ഏകപക്ഷീയമായി തീരുമാനിക്കുന്നു. പുറത്തുനിന്നുള്ള ചിലർ അക്കാഡമിയെ ഹൈജാക്ക് ചെയ്യുന്നെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ സമിതിയിലുമുണ്ടായിരുന്ന വി.ടി. മുരളിയും ഫ്രാൻസിസിനെയും നിലനിറുത്തിയതാണ്. മുരളിയുടെ രാജിക്കത്ത് ലഭിച്ചതായി അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്ഥിരീകരിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മാസത്തിൽ ഒരിക്കലാണ് നിർവാഹക സമിതി ചേരുന്നത്. ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, വൈസ് ചെയർമാൻ പി.ആർ. പുഷ്പാവതി ഉൾപ്പെടെ 13 അംഗങ്ങളുണ്ട്. സിറ്റിംഗ് ഫീസും യാത്രപ്പടിയുമായി 2,000 രൂപയാണ് യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് ലഭിക്കുക.
ജനാധിപത്യ രീതിയിലാണ് തീരുമാനങ്ങളെടുക്കുന്നത്. ആരും പരാതിപ്പെട്ടിട്ടില്ല
കരിവെള്ളൂർ മുരളി,
സംഗീത നാടക അക്കാഡമി സെക്രട്ടറി
രാജിയുടെ കാരണങ്ങൾ വിശദമായി ഇന്ന് വെളിപ്പെടുത്തുംഫ്രാൻസിസ് ടി. മാവേലിക്കര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |