SignIn
Kerala Kaumudi Online
Friday, 23 October 2026 7.12 AM IST

തിരശീല ഉയരുന്നു: ഇനി നാടകാരംഭം

photo

തൃശൂർ: അന്താരാഷ്ട്ര നാടക ദിനങ്ങൾക്ക് ഇന്ന് തിരശീല ഉയരും. വൈകിട്ട് മൂന്നിന് ഫ്രാങ്കൻസ്റ്റൈൻ പ്രൊജക്ട് എന്ന നാടകത്തോടെ ഇറ്റ്‌ഫോക്കിന് തുടക്കമാകും. മേരി ഷെല്ലിയുടെ ഫ്രാങ്കൻസ്റ്റൈൻ എന്ന നോവലിനെ ആധാരമാക്കി അർജന്റീനയിൽ നിന്നുള്ള ലൂസിയാനോ മൻസൂർ എന്ന സംഘമാണ് നാടകം അവതരിപ്പിക്കുന്നത്. നാളെ രാവിലെ 9.30 നും വൈകിട്ട് മൂന്നിനും അക്കാഡമിയിലെ ബ്ലാക്ക് ബോക്‌സിൽ വീണ്ടും നാടകം അരങ്ങേറും. എല്ലാ സജ്ജീകരണങ്ങളോടെ വിദേശ നാടക സംഘങ്ങൾ തൃശൂരിലെത്തി. നാടകങ്ങളുടെ അവതരണത്തിന് ശേഷം വിവിധ നാടകങ്ങളെയും വിഷയങ്ങളെയും ആസ്പദമാക്കി മുഖാമുഖവും സംവാദവും നടത്തും. 27ന് രാവിലെ 11.30 ന് മാൾപ്രാക്ടീസ് ആൻഡ് ദി ഷോ, അണ്ടർ ദി മാങ്കോസ്റ്റീൻ ട്രീ, ദി നെതർ എന്നീ നാടകങ്ങളുടെ അണിയറപ്രവർത്തകർ നാടകപ്രേക്ഷകരുമായി സംവദിക്കും. ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന പരിപാടിയിൽ ഗുജറാത്തി നാടകകൃത്തും സിനിമാസംവിധായകനുമായ ദക്ഷിൺ ഛാര സംസാരിക്കും. ഇന്ന് വൈകീട്ട് അഞ്ചിന് മന്ത്രി കെ.രാജൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA