
തൃശൂർ: ലഹരി ആസക്തിയിൽ നിന്ന് മോചനം തേടി കഴിഞ്ഞ ആറുമാസത്തിനിടെ എക്‌സൈസിനു കീഴിലുള്ള വിമുക്തി സെന്ററിൽ മാത്രം ചികിത്സ തേടിയെത്തിയത് 11,113 പേർ. ഏറ്റവും കൂടുതൽപേർ കോട്ടയത്തു നിന്ന്. 1642പേർ. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കണക്കാണിത്. മദ്യം, മയക്കുമരുന്ന്, കഞ്ചാവ് ഉൾപ്പെടെ എല്ലാത്തരം ലഹരിക്കും അടിമകളായവരാണ് ചികിത്സ തേടിയെത്തിയത്.
കഞ്ചാവ്, രാസലഹരി എന്നിവയിൽ നിന്ന് മോചനം തേടി എത്തിയവർ മാത്രം 1427 പേരുണ്ട്. ഇതിലും കൂടുതൽ പേർ കോട്ടയത്തു നിന്നാണ്- 621. വിമുക്തിയിൽ മികച്ച ചികിത്സ ലഭിക്കുന്നതുകൊണ്ടാണ് ഇത്രയധികം പേർ ഇവിടെ എത്തുന്നതെന്ന് അധികൃതർ പറയുന്നു. അതേസമയം, പല വിമുക്തി സെന്ററിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പല ജില്ലകളിലും വിമുക്തി കോ ഓർഡിനേറ്റർമാരുടെ കാലാവധി കഴിഞ്ഞെങ്കിലും പുനർനിയമനമായിട്ടില്ല.
ചികിത്സയ്ക്ക് എത്തിയവർ
കോട്ടയം.......................1642
കോഴിക്കോട്................1285
തൃശൂർ..........................1236
കണ്ണൂർ..........................1223
തിരുവനന്തപുരം.........701
കൊല്ലം..........................418
പത്തനംതിട്ട.................369
ആലപ്പുഴ.......................486
ഇടുക്കി..........................610
എറണാകുളം...............773
പാലക്കാട്......................351
മലപ്പുറം.........................925
വയനാട്........................633
കാസർകോട്...............397
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |