SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

ഇ-സ്റ്റാമ്പാക്കിയിട്ടും മുദ്രപ്പത്രത്തിന് നെട്ടോട്ടം 

p

കൊച്ചി: ഇ-സ്റ്റാമ്പിലേക്ക് മാറിയിട്ടും ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾ കിട്ടാൻ ജനം നട്ടംതിരിയുന്നു. 50,100, 200, 500 രൂപയുടെ മുദ്രപ്പത്രങ്ങളും ഇ-സ്റ്റാമ്പായി വെണ്ടർമാർ വഴി മാത്രമേ ലഭിക്കൂ.

ആരുടെ പേരിലാണോ മുദ്രപത്രം എടുക്കുന്നത് ആ വ്യക്തിയുടെ മൊബൈൽഫോണിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിക്കണം. പലപ്പോഴും സൈറ്റ് ഡൗണാകുന്നതിനാൽ വീണ്ടും വരേണ്ടിവരും.

സംസ്ഥാനത്ത് ആകെയുള്ളത് രണ്ടായിരത്തിൽ താഴെ വെണ്ടർമാരാണ്. വാടക കരാർ, പണയ കരാർ, വസ്തുവിൽപ്പന കരാർ, ലൈസൻസ് കരാറുകൾ, സത്യവാങ്മൂലം, ജനന-മരണ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ കാര്യങ്ങൾക്കാണ് 500 രൂപ വരെയുള്ള പത്രങ്ങൾ ഉപയോഗിക്കുന്നത്.

വെണ്ടർമാരുടെ പരിചയക്കുറവ്,

നെറ്റ്‌വർക്ക് പ്രശ്നം

വെണ്ടർമാരുടെ പരിചയക്കുറവും നെറ്റ്‌വർക്ക് പ്രശ്നങ്ങളും ഒ.ടി.പി സംവിധാനവും വെബ് സൈറ്റ് ഡൗണാകലുമാണ് മുദ്രപ്പത്രം യഥാസമയം ലഭിക്കുന്നതിനുള്ള തടസം. ആവശ്യക്കാർക്ക് നേരിട്ട് പണം അടച്ച് മുദ്രപ്പത്രം ഡൗൺലോഡ് ചെയ്യാൻ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാണ്.

`ചെറിയ മുദ്രപ്പത്രങ്ങൾ സുലഭമായി വേഗത്തിൽ ലഭ്യമാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം.'
-കെ.ജി. ഇന്ദുകലാധരൻ,
സംസ്ഥാന പ്രസിഡന്റ്‌
ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ

`ഇ-സ്റ്റാമ്പ് ആക്കിയപ്പോൾ കാര്യങ്ങൾ ലളിതമാകുമെന്നായിരുന്നു പ്രതീക്ഷ. നേരിട്ട് ഓൺലൈനായി പണമടച്ച് പത്രം ഡൗൺലോഡ് ചെയ്തെടുക്കാൻ സൗകര്യം ചെയ്യുകയാണ് ഉത്തമം.'

-വി.ജി.ശിവദാസ്,

എറണാകുളം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REGISTRATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA