
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ തങ്ങളെ ആക്രമിച്ച കേസിൽ കക്ഷിചേർന്ന് ഇ.ഡി. പ്രോസിക്യൂട്ടർ എതിർക്കാത്തതിനെ തുടർന്ന് ഒമ്പതാം പ്രതിക്ക് ജാമ്യം കിട്ടിയ സാഹചര്യത്തിലാണ് ഇ.ഡിയുടെ നീക്കം.
ജാമ്യഹർജികളിൽ കക്ഷിചേരാനുള്ള ഇ.ഡിയുടെ അപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. നസീറയാണ് അംഗീകരിച്ചത്. ഇന്നലെ കേസിലെ എട്ടാം പ്രതി വട്ടിയൂർക്കാവ് മഞ്ചാടിമൂട് ഷമീമ മൻസിലിൽ ഷെഫീഖിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇ. ഡിയുടെ അപേക്ഷയെത്തിയത്.
ഇ.ഡിയുടെ അഭിഭാഷകനോട്, 'നിങ്ങൾ പ്രോസിക്യൂഷനെ സഹായിക്കുന്നതല്ലേ ഉള്ളൂ ' എന്ന് കോടതി ചോദിച്ചു. സ്വന്തമായി വാദം പറയുന്നതിനും ജാമ്യ ഹർജിയെ എതിർത്ത് മറുപടി ഹർജി നൽകാനും അനുവാദം നൽകണമെന്ന് ഇ. ഡി അഭിഭാഷകൻ ആവശ്യപ്പെട്ടു.
തുടർന്ന് പന്ത്രണ്ടാം പ്രതി വർക്കല അയിരൂർ ഇളകമൺ രാജീവത്തിൽ ലെനിൻ രാജിന്റെ ജാമ്യ ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചു. 29ന് പരിഗണിക്കും. ഇനിയുള്ള ജാമ്യഹർജികളിൽ ഇ.ഡിക്കും നിലപാട് അറിയിക്കാനാവും.
പൊലീസിനെ ഞെട്ടിച്ച്
പ്രോസിക്യൂട്ടറുടെ കളി
ഒമ്പതാം പ്രതി ആനയറ കല്ലുമ്മൂട് മധുമുക്കിൽ പുണർതം വീട്ടിൽ ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചത് വിവാദമായിരുന്നു. പ്രോസിക്യൂട്ടർ പ്രതിക്ക് അനുകൂലമായ നിലപാടെടുത്തതാണ് ജാമ്യം ലഭിക്കാനിടയാക്കിയത്. പ്രോസിക്യൂട്ടർ ജാമ്യഹർജിയെ എതിർത്തില്ലെന്ന് കോടതി ഉത്തരവിലുമുണ്ടായിരുന്നു. ജാമ്യാപേക്ഷയെ എതിർത്ത പൊലീസ് റിപ്പോർട്ട് എതിരായിരുന്നു പ്രോസിക്യൂട്ടറുടെ നിലപാട്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |