SignIn
Kerala Kaumudi Online
Thursday, 22 October 2026 10.04 PM IST

നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്‌സിറ്റി പ്രവേശനം

a

കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്‌സിറ്റി ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്‌സിറ്റിക്ക് ഗാന്ധിനഗർ, ഡൽഹി, ത്രിപുര, ഗോവ, ഭോപ്പാൽ, പൂനെ, ധാർവാഡ്, മണിപ്പൂർ, ഗൗഹാട്ടി, ഭുവനേശ്വർ എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്. ചെന്നൈ,റായ്പുർ,നാഗ്പ്പൂർ,ജയ്പുർ എന്നിവിടങ്ങളിൽ ഉടൻ കാമ്പസുകളാരംഭിക്കും.

ഡിജിറ്റൽ ഫോറൻസിക്,സൈബർ സെക്യൂരിറ്റി,എ.ഐ & ഡാറ്റ സയൻസ്, ഫോറൻസിക് സൈക്കോളജി എന്നിവയ്ക്ക് സാധ്യതകളേറെയുണ്ട്. ഗവേഷണ രംഗത്ത് രാജ്യത്തിനകത്തും വിദേശത്തും അവസരങ്ങളുണ്ട്. ഫോറൻസിക് സയൻസ്, സൈബർ സെക്യൂരിറ്റി & ഡിജിറ്റൽ ഫോറെൻസിക്‌സ്, ബിഹേവിയറൽ ഫോറെൻസിക്‌സ്, ഫാർമസി, മാനേജ്മന്റ് സ്റ്റഡീസ്, എൻജിനീയറിംഗ് & ടെക്‌നോളജി, പൊലീസ് സയൻസ് & സെക്യൂരിറ്റി സ്റ്റഡീസ്, മെഡിക്കോ ലീഗൽ സ്റ്റഡീസ് എന്നീ സ്‌കൂളുകളുടെ കീഴിലാണ് കോഴ്‌സുകൾ ഓഫർ ചെയ്യുന്നത്. എം.എസ്‌സി ഫോറൻസിക് സയൻസ്, ഫോറൻസിക് ബയോടെക്‌നോളജി, മൾട്ടീമീഡിയ ഫോറെൻസിക്‌സ്, സൈബർ സെക്യൂരിറ്റി, എ.ഐ & ഡാറ്റ സയൻസ്, ഡിജിറ്റൽ ഫോറെൻസിക്‌സ് & ഇൻഫർമേഷൻ സെക്യൂരിറ്റി, നാനോ ടെക്‌നോളജി, ഫുഡ് ടെക്‌നോളജി, ഹോം ലാൻഡ് സെക്യൂരിറ്റി, ക്ലിനിക്കൽ സൈക്കോളജി, ഫോറൻസിക് സൈക്കോളജി, എൻവയോണ്മെന്റൽ സയൻസ്, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി എന്നിവ ഇവിടെയുണ്ട്.എം.എ മാസ് കമ്മ്യൂണിക്കേഷൻ & ഫോറൻസിക് ജേർണലിസം, ക്രിമിനോളജി, പോലീസ് & സെക്യൂരിറ്റി സ്റ്റഡീസ്, എം.ടെക് എ ഐ & ഡാറ്റ സയൻസ്, ബി.ബി.എ, എം.ബി.എ, എം.ബി.എ ഹോസ്പിറ്റൽ & ഹെൽത്ത് കെയർ മാനേജ്മന്റ്, സൈബർ സെക്യൂരിറ്റി മാനേജ്‌മെന്റ്, ബി.എസ്‌സി എൽഎൽ.ബി, ബി.എ എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി പ്രോഗ്രാമുകളും നാഷണൽ ഫോറൻസിക്‌ സയൻസസ് യൂണിവേഴ്‌സിറ്റിയിലുണ്ട്. അപേക്ഷ ഓൺലൈനായി മേയ് അഞ്ചു വരെ സമർപ്പിക്കാം. www.nfsu.ac.in, www.nfsu.mha.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA