
ന്യൂഡൽഹി : കേന്ദ്ര സർവകലാശാലകളിൽ 5,410 അദ്ധ്യാപക തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ രാജ്യസഭയിൽ ജെബി മേത്തറെ അറിയിച്ചു. 788 തസ്തികകൾ പട്ടികജാതിക്കാർക്കും 472 എണ്ണം പട്ടിക വർഗത്തിനും 1521 എണ്ണം ഒ. ബി. സിയ്ക്കും സംവരണം ചെയ്തിട്ടുള്ളതാണ്. സ്ഥാപനങ്ങൾ നിരീക്ഷിച്ച് ഒഴിവുകൾ യഥാസമയം നികത്താൻ വിദ്യാഭ്യാസ വകുപ്പിനും യു.ജി.സിയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ദ്വിവത്സര ബി.എഡ്-ആചാര്യ കോഴ്സ്
തിരുവനന്തപുരം: കേരള ഹിന്ദി പ്രചാര സഭയുടെ ആചാര്യ ബി.എഡ് കോളേജിൽ രണ്ടു വർഷ ബി.എഡ്/ആചാര്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, 50% മാർക്കോടുകൂടി സാഹിത്യാചാര്യ/പ്രവീൺ പരീക്ഷ അല്ലെങ്കിൽ ഹിന്ദി ബി.എ./എം.എ. ഏപ്രിൽ 30 വരെ നേരിട്ടോ ഓൺലൈനായോ അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ഇളവുണ്ട്. www.keralahindipracharasabha.in ഫോൺ: 0471 2321378, 9446458256.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |