SignIn
Kerala Kaumudi Online
Thursday, 22 October 2026 11.22 PM IST

കേന്ദ്ര സർവകലാശാലയിൽ ബിടെക് മാത്ത്സ് & കംപ്യൂട്ടിംഗ്

a

കർണാടകയിലെ കേന്ദ്ര സർവകലാശാലയിൽ ബി ടെക് മാത്തമാറ്റിക്സ് & കമ്പ്യൂട്ടിങ് പ്രോഗ്രാമിന് ഓപ്ഷൻ നൽകാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , മെഷീൻ ലേർണിംഗ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ബ്ലോക്ക് ചെയിൻ ടെക്നോളജി എന്നിവയ്ക്ക് പ്രസക്തിയേറുമ്പോൾ മികച്ച തൊഴിൽ മേഖലയിലെത്താൻ കോഴ്സ് ഉപകരിക്കും. ഐ ഐ ടി, ഐ എസ് ആർ ഒ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഡി ആർ ഡി ഒ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ കോഴ്സുമായി സഹകരിക്കും. വിദ്യാർത്ഥികൾക്ക് മികച്ച ക്യാമ്പസ് പ്ലേസ്മെന്റ് ലഭിക്കും. കമ്പ്യൂട്ടിങ് പ്രോഗ്രാം അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽപ്പെടും. സയൻസ്, എൻജിനീയറിംഗ്, മെഷീൻ ലേർണിങ്, കമ്പ്യൂട്ടിങ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയാണ് കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടു സയൻസ് പൂർത്തിയാക്കിയവർക്ക് കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് - UG 2025 , ജെ ഇ ഇ അഡ്വാൻസ്‌ഡ് സ്കോറുള്ളവർക്കു അപേക്ഷിക്കാം.

എം എസ്

വന്യജീവി ഗവേഷണരംഗത്തു ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ ഫ്രഷ് വാട്ടർ ഇക്കോളജി ആൻഡ് കൺസേർവഷനിൽ എം എസ് പ്രോഗ്രാമിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെക്ഷൻ. ലൈഫ് സയൻസ് ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.www.wii.gov.in, www.acsir.res.in

MITയിലെ മികച്ച കോഴ്സുകൾ

അമേരിക്കയിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ മസ്സാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ (MIT) നിരവധി സാധ്യതയുള്ള കോഴ്സുകളുണ്ട്. എനർജി ഇക്കണോമിക്സ് & പോളിസി, ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ജനറ്റിക്‌സ് - അനാലിസിസ് & ആപ്പ്ളിക്കേഷൻസ്, കംപ്യൂട്ടേഷണൽ തിങ്കിങ് & ഡാറ്റ സയൻസ്, സുസ്ഥിര ബിൽഡിംഗ് ഡിസൈൻ മുതലായവ മികച്ച പ്രോഗ്രാമുകളാണ്. ബിരുദ വിദ്യാർത്ഥികൾക്ക് എം ഐ ടി യിൽ പ്രവേശനം ലഭിക്കാൻ ജി ആർ ഇ, ടോഫെൽ മികച്ച സ്‌കോറുകൾ ആവശ്യമാണ്. www.mit.edu

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA