SignIn
Kerala Kaumudi Online
Friday, 23 October 2026 12.13 AM IST

എട്ടാം ക്ളാസിന്റെ പഠനപിന്തുണ എട്ട് മുതൽ, പരീക്ഷ 25 ന് ​ വിജയിക്കാത്തവർക്ക് ബ്രിഡ്ജ് കോഴ്സ്

a

തിരുവനന്തപുരം:എട്ടാം ക്ലാസ് പഠനപിന്തുണാ പരിപാടിയ്ക്ക് ശേഷം നടത്തുന്ന പരീക്ഷയിൽ വിജയിക്കാത്ത വിദ്യാർത്ഥികൾക്കായി അദ്ധ്യയനവർഷത്തിന്റെ ആരംഭത്തിൽ ബ്രിഡ്ജ് കോഴ്സ് ഏർപ്പെടുത്തും.കുട്ടിയെ തോൽപ്പിക്കാതെ ഒൻപതാം ക്ളാസ് പഠനത്തിന് പ്രാപ്തനാക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.സ്കൂൾ തുറന്ന് ആദ്യത്തെ രണ്ടാഴ്ചയായിരിക്കും കോഴ്സ്‌.മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഏപ്രിൽ നാലിന് എട്ടാംക്ളാസിന്റെ ഫലപ്രഖ്യാപനം നടത്തും.30 ശതമാനം മാർക്ക് നേടാത്ത കുട്ടികൾക്ക് ഏപ്രിൽ എട്ട് മുതൽ 24വരെയാണ് സ്കൂളുകളിൽ പഠനപിന്തുണ പരിപാടി നടത്തുന്നത്.രാവിലെ ഒമ്പതര മുതൽ 12 വരെയാണ് ക്ളാസുകൾ.പിന്തുണ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ആറിനും ഏഴിനുമായി സ്‌കൂളുകളിൽ ചേരും.അദ്ധ്യാപകരുടെ കുറവുണ്ടാകുന്ന പക്ഷം റിട്ടയേഡായ അദ്ധ്യാപകരെക്കൂടി പങ്കെടുപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.25ന് വീണ്ടും പരീക്ഷ നടത്തി 30ന് ഫലം പ്രഖ്യാപിക്കും.എട്ടാം ക്ലാസിൽ ഓരോ വിഷയത്തിനും 50 മാർക്കിൽ 40 മാർക്കിനാണ് എഴുത്തുപരീക്ഷ.മിനിമം നേടേണ്ടത് 12 മാർക്കാണ്.രണ്ടാമതൊരു എഴുത്തു പരീക്ഷ സമ്പ്രദായം വരും വർഷങ്ങളിൽ ഒമ്പത്,പത്ത് ക്ലാസുകളിലും നടപ്പാക്കും.ഇത്തരത്തിൽ അടിസ്ഥാനം ശക്തിപ്പെടുത്തുന്നതിലൂടെ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്താമെന്നാണ് കണക്കുകൂട്ടൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA