SignIn
Kerala Kaumudi Online
Friday, 23 October 2026 5.53 AM IST

വിദേശ പഠനം -മികച്ച സ്കോളർഷിപ്പുകൾ

a

PART 2

യു.കെ പി.എച്ച്.ഡി കോമൺ വെൽത്ത് സ്കോളർഷിപ്പിന് അപേക്ഷിക്കാം

അന്താരാഷ്ട്ര തലത്തിൽ മികവാർന്ന കോമൺ വെൽത്ത് സ്കോളർഷിപ്പ് പ്രോഗ്രാമിന് പി.എച്ച്.ഡി പ്രോഗ്രാമിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഒക്ടോബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. യു.കെ ഫോറിൻ, കോമൺ വെൽത്ത് & ഡെവലപ്പ്മെന്റ് സർവീസാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവർക്ക് മുൻഗണന ലഭിക്കും. ഗവേഷണ മേഖല വിലയിരുത്തി നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാം, ബിരുദാനന്തര പ്രോഗ്രാം എന്നിവ പൂർത്തിയാക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2025-26 വർഷത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർ 2025 സെപ്റ്റംബറിന് മുമ്പ് ഡോക്ടറൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്തവരാകരുത്.

ഗവേഷണ സ്ഥാപനങ്ങൾ, തിരഞ്ഞെടുത്ത സർവ്വകലാശാലകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ എന്നിവയ്ക്കും വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്യാം. പഠനച്ചെലവ്, ട്യൂഷൻ ഫീസ്, കുടുംബ ചെലവുകൾ, ഫീൽഡ് ട്രയൽ ചെലവുകൾ തുടങ്ങി എല്ലാ ചെലവുകളും അടങ്ങുന്നതാണ് സ്കോളർഷിപ്പ്. പ്രതിമാസം 1378 മുതൽ 1690 പൗണ്ട് വരെ സ്റ്റൈപ്പന്റ് ലഭിക്കും.അക്കാഡമിക് മികവ്, ഗവേഷണ പ്രൊപ്പോസലിന്റെ മേന്മ, മാതൃ രാജ്യത്തിനു ലഭിക്കുന്ന നേട്ടം എന്നിവ വിലയിരുത്തിയാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. അപേക്ഷിക്കുന്ന ഗവേഷകർ യു.കെയിലെ മികച്ച സർവ്വകലാശാലകളിൽ അഡ്‌മിഷൻ ഉറപ്പുവരുത്തണം. എഞ്ചിനീയറിംഗ്, ബയോടെക്നോളജി, ബയോകെമിക്കൽ എൻജിനീയറിംഗ്, റോബോട്ടിക്‌സ്, കമ്പ്യൂട്ടർ സയൻസ്, എയ്‌റോനോട്ടിക്കൽ/ എയ്‌റോസ്പേസ് എൻജിനീയറിംഗ്, ആർക്കിടെക്ച്ചർ,അഗ്രിക്കൾച്ചർ,വെറ്ററിനറി സയൻസ്, ഫോറസ്ട്രി, സയൻസ് വിഷയങ്ങളിൽ കോമൺ വെൽത്ത് സ്കോളർഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം.

ഗവേഷണ പ്രൊപ്പോസൽ തയ്യാറാക്കുമ്പോൾ വ്യക്തമായ ധാരണ വേണം.പ്രായോഗികതയ്ക്കു മുൻ‌തൂക്കം നൽകണം. പ്രസ്തുത മേഖലയിലെ ഗവേഷണ വിടവ് വിലയിരുത്തി പ്രൊപ്പോസൽ തയ്യാറാക്കണം. സ്ഥാപനത്തിന്റെ മികവ്, പ്രവർത്തന മികവ്, സമയക്രമം എന്നിവ വ്യക്തമാക്കിയിരിക്കണം. തലക്കെട്ട്, ആശയം, നടത്തിപ്പ്, മോണിറ്ററിംഗ് & വിശകലനം, ബഡ്ജറ്റ് എന്നിവയിൽ വ്യക്തത വേണം. 400 വാക്കുകളിൽ കുറയാത്ത അബ്‌സ്ട്രാക്റ്റ് വേണം.പ്രൊപ്പോസലിന്റെ പ്രസക്തി, സാദ്ധ്യതകൾ, സുസ്ഥിരത, ഇതിലൂടെ കൈവരിക്കാവുന്ന മാറ്റങ്ങൾ, മനുഷ്യ വിഭവ ശേഷി, ചെലവ് എന്നിവ നിർവചിച്ചിരിക്കണം. വ്യക്തമായ ഹോംവർക്ക് ചെയ്തു മാത്രമേ പ്രൊപ്പോസൽ തയ്യാറാക്കാവൂ! www.cscuk.fcdo.gov.uk

ഫ്രാൻസിലെ ചർപ്പാക്ക് ലാബ് സ്കോളർഷിപ്പ്

ഫ്രാൻസിലെ പ്രശസ്തമായ ചപ്പാക്ക് ലാബ് സ്കോളർഷിപ്പ് പ്രോഗ്രാമിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫ്രാൻസിലെ പ്രശസ്തമായ സ്കോളർഷിപ്പ് പ്രോഗ്രാമാണിത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ/ ബിരുദാനന്തര പ്രോഗ്രാം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രതിമാസം 700 യൂറോ വീതം രണ്ട് മാസത്തേക്കു സ്കോളർഷിപ്പ് ലഭിക്കും. മേയ് മുതൽ ഓഗസ്റ്റ് മാസങ്ങളിൽ ആണ് ഈ സ്കോളർഷിപ്പ് അനുവദിക്കുന്നത്. ഇന്ത്യയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസിലേക്ക് ഇന്ത്യയിലെ വിദ്യാർഥികൾക്ക് നിരവധി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രാൻസിൽ ആറുമാസമെങ്കിലും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് 5 വർഷത്തെ ഷെൻഗൺ വിസ അനുവദിക്കാനുള്ള തീരുമാനം ഇന്ത്യ ഗവൺമെന്റും, ഫ്രഞ്ച് ഗവൺമെന്റും ചേർന്ന് എടുത്തിട്ടുണ്ട്. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 30 വയസ്സാണ്.വിദ്യാർഥിയുടെ അക്കാഡമിക് മികവ്, ഫ്രഞ്ച് ഭാഷയിലുള്ള പ്രാവീണ്യം ആശയവിനിമയ ശേഷി എന്നിവ വിലയിരുത്തിയാണ് അവരെ തിരഞ്ഞെടുക്കുന്നത്.ഓൺലൈനായി വഴി അപേക്ഷ സമർപ്പിക്കാം.അപേക്ഷയോടൊപ്പം ഫോട്ടോഗ്രാഫ്, പാസ്‌പ്പോർട്ടിന്റെ പകർപ്പ്, സി.വി, പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ് ഫ്രഞ്ച് ലാംഗ്വേജ് സർട്ടിഫിക്കറ്റും ആവശ്യമാണ്. .www.ifi.scholarship.ifindia.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA