
1. എം.ടെക്കുകാർക്ക് ഇന്റേൺഷിപ്പ്:-എം.ടെക് എൻവയോൺമെന്റൽ എൻജിനിയറിംഗ് ബിരുദം നേടിയ രണ്ട് പേർക്ക് സംസ്ഥാന ശുചിത്വ മിഷൻ ഓഫീസിൽ ഒരു വർഷ കാലയളവിലേക്ക് ഇന്റേൺഷിപ്പിന് അവസരം.24ന് രാവിലെ 10.15 ന് ഹാജരാകണം.വിവരങ്ങൾക്ക്: www.suchitwamission.org
2. എം.ബി.എ എൻട്രൻസിന് അപേക്ഷിക്കാം:-എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്മന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി (കെ-മാറ്റ്- സെഷൻ-2 )മേയ് 9ന് വൈകിട്ട് നാലു വരെ cee.kerala.gov.inൽ അപേക്ഷിക്കാം.വിവരങ്ങൾ വെബ്സൈറ്റിൽ.ഫോൺ- 04712525300,2332120, 2338487
3. മാസ്റ്റേഴ്സ്, പി.എച്ച്ഡി:- കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷൻ & റിസർച്ചിൽ (ഐസറിൽ)കെമിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ് വിഷയങ്ങളിൽ എം.എസ്സിക്കും വിവിധ പി.എച്ചഡി പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം.മാസ്റ്റേഴ്സ് പ്രോഗ്രാമിന് മേയ് 14 വരെയും പി.എച്ച്ഡി പ്രോഗ്രാമുകൾക്ക് മേയ് 19 വരെയും അപേക്ഷിക്കാം.
4. കീം പരീക്ഷാ തീയതി പുതുക്കി:- 2025-26 അദ്ധ്യയന വർഷത്തെ എൻജിനിയറിംഗ്,ഫാർമസി കോഴ്സുകളിലേക്കുള്ള പരീക്ഷാ തീയതി, സമയം എന്നിവ പുതുക്കി. പരീക്ഷാ അഡ്മിറ്റ് കാർഡ് www.cee.kerala.gov.inൽ.
5.ബി.ഡെസ്, ബി.ബി.എ പൊതു പ്രവേശന പരീക്ഷ:- കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഫുട്വെയർ ഡിസൈൻ & ഡെവലപ്മെന്റ് ഇൻസ്റ്റിട്യൂട്ടിൽ ബി.ഡെസ്, ബി.ബി.എ പ്രോഗ്രാമുകൾക്ക് 29 വരെ അപേക്ഷിക്കാം. www.fddiindia.com.
6. കുഫോസ് പി.ജി/ പി.എച്ച്ഡി:- കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ വിവിധ പി.ജി, പി.എച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് മേയ് 5 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് 0484 2275032, ഇ മെയിൽ: admissions@kufos.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |