SignIn
Kerala Kaumudi Online
Friday, 23 October 2026 3.45 AM IST

യു.ജി /പി.ജി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ യു.ജി (2022 അഡ്മിഷൻ) മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, പി.ജി (2023 ജനുവരി അഡ്മിഷൻ) ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 14ന് ആരംഭിക്കും.പരീക്ഷ രജിസ്‌ട്രേഷൻ അപേക്ഷകൾ ഓൺലൈനായി ഫീസ് പിഴ കൂടാതെ ജൂൺ 2 വരെയും, 210 രൂപ പിഴയോടുകൂടി ജൂൺ 4 വരെയും 525 രൂപ അധിക പിഴയോടെ ജൂൺ 6 വരെയും www.sgou.ac.in/erp.sgou.ac.in മുഖേന പൂർത്തീകരിക്കാം.ഫീസ് സംബന്ധമായ വിവരങ്ങൾ,പരീക്ഷാ തീയതികൾ,സമയം എന്നിവ അടങ്ങിയ പരീക്ഷാ ടൈം ടേബിൾ,പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റ് എന്നിവ ഉൾക്കൊള്ളിച്ച വിശദമായ നോട്ടിഫിക്കേഷൻ സർവകലാശാല വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്. അഡ്മിറ്റ് കാർഡുകൾ ജൂൺ 10 മുതൽ ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് മുൻകൂട്ടി ഉറപ്പുവരുത്തണം. ആധാർ കാർഡ്, വോട്ടേഴ്‌സ് ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ്, യൂണിവേഴ്സിറ്റി ഐ.ഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാക്കണം. ഇത് സംബന്ധിച്ച അന്വേഷണങ്ങൾക്ക് e23@sgou.ac.inൽ 9188920013, 9188920014 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA