SignIn
Kerala Kaumudi Online
Friday, 23 October 2026 6.29 AM IST

NCHM & CT-JEE പ്രവേശന പരീക്ഷയ്ക്ക് ഫെബ്രുവരി 25 വരെ അപേക്ഷിക്കാം 

a

ബി എസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിനുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മന്റ് & കാറ്ററിംഗ് ടെക്നോളജിയുടെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷന് (NCHM & CT-JEE) നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു. മാർച്ച് 25 വരെ അപേക്ഷിക്കാം.നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. അപേക്ഷ ഓൺലൈനായി ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. പ്ലസ് ടു ഏതു ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാം. പ്ലസ് ടു തലത്തിൽ ഇംഗ്ലീഷ് പഠിച്ചിരിക്കണം.പ്രായപരിധിയില്ല.

ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ രാജ്യത്തെ വാർഷിക വളർച്ച നിരക്ക് 15 ശതമാനത്തിലധികമാണ്. കോഴ്സ് പൂർത്തിയാക്കിയവർക്ക് ഭക്ഷ്യോത്പാദന സേവന മേഖലകളിൽ ലോകത്തെമ്പാടും തൊഴിൽ നേടാൻ ബിരുദ പ്രോഗ്രാം സഹായിക്കും. ഫുഡ് പ്രൊഡക്ഷൻ, ബിവെറേജ് സേവനം,ഹൗസ് കീപ്പിങ്, ഫ്രന്റ് ഓഫീസ് സേവനം, ഭക്ഷ്യ സുരക്ഷിതത്വം, ഫസിലിറ്റി മാനേജ്മെന്റ്, അക്കൗണ്ടിംഗ്, മാർക്കറ്റിംഗ്, പ്ലാനിംഗ്, സ്ട്രാറ്റജിക് മാനേജ്‌മന്റ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം ലഭിക്കും. ലോകത്തെമ്പാടും കൃഷി അഗ്രിബിസിനസ്‌സിലേക്കും, ഫുഡ് പ്രോസസ്സിങ്ങിലേക്കും മാറുമ്പോൾ നേരിട്ടുകഴിക്കാവുന്നതും, പാചകം ചെയ്യാവുന്നതുമായ ഭക്ഷ്യോത്പന്നങ്ങൾക്കു പ്രസക്തിയേറുന്നു. 2027 ഓട് കൂടി ഭക്ഷ്യ റീറ്റെയ്ൽ മൊത്തം റീറ്റെയ്ൽ വിപണിയുടെ 75 ശതമാനം കൈയ്യടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇ-റീടൈലിനും പ്രസക്തിയേറുന്നു.കോഴ്സ് പൂർത്തിയാക്കിയവർക്ക് ഹോസ്പിറ്റാലിറ്റി മേഖലകൾ, ഹോട്ടൽ മാനേജ്‌മന്റ്, ടൂറിസം, ഫുഡ് ചെയിനുകൾ, സംരംഭകത്വം, വിവിധ തലങ്ങളിലുള്ള ഹോട്ടൽ ശൃംഖലകൾ, ടൂറിസം വികസന കോർപറേഷനുകൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സൂപ്പർവൈസറി, മാനേജീരിയൽ തലങ്ങളിൽ പ്രവർത്തിക്കാം. ബിരുദാനന്തര പഠനത്തിനും അവസരങ്ങളുണ്ട്. കോഴ്സ് പൂർത്തിയാക്കിയവർക്ക് പ്രസ്തുത മേഖലകളിൽ എം ബി എ, എം എസ് സി, പി ജി ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. വിദേശത്തും ഉപരിപഠനത്തിനു സാധ്യതയുണ്ട്. ഉപരിപഠനത്തിലൂടെ ലോജിസ്റ്റിക്‌സ്/ സപ്ലൈചെയിൻ മാനേജ്‌മന്റ്, പോർട്ട് , എയർപോർട്ട് മാനേജ്‌മന്റ് എന്നിവയിലും, അക്കാഡമിക്, ഗവേഷണ സ്ഥാപനങ്ങളിലും പ്രവർത്തിക്കാം. നിരവധി സ്കിൽ വികസന പ്രോഗ്രാമുകളുമുണ്ട്. പ്രവേശനം ലഭിക്കുന്നവർ ഫിസിക്കൽ ഫിറ്റ്നസ് സ ർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഏപ്രിൽ 25 നാണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. 200 ഒബ്ജക്റ്റീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. മൂന്ന് മണിക്കൂറാണ് പരീക്ഷ സമയം. നെഗറ്റീവ് മാർകിങ് രീതി നിലവിലുണ്ട്. ന്യൂമെറിക്കൽ എബിലിറ്റി, ലോജിക്കൽ റീസണിങ്, പൊതു വിജ്ഞാനം, ഇംഗ്ലീഷ് ഭാഷ, അഭിരുചി വിലയിരുത്തൽ മുതലായവയിൽ നിന്നും ചോദ്യങ്ങളുണ്ടാകും. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. രാജ്യത്തു 80 ലധികം സ്ഥാപനങ്ങളിലായി 12000 ത്തോളം ബി എസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിന് സർക്കാർ മേഖലയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോവളത്തും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് കോഴിക്കോടുമുണ്ട്. കൂടാതെ മൂന്നാറിലും, ലക്കിടിയിലും സ്വകാര്യ കോളേജുകളുണ്ട്. www.exams.nta.ac.in/NCHMJEE

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA