SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.46 AM IST

സോനിപത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫുഡ് ടെക്നോളജി ബിരുദ-ബിരുദാനന്തര കോഴ്സുകൾ

p

കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന് കീഴിലുള്ള ഹരിയാന സോനിപത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫുഡ് ടെക്നോളജി ഓൺട്രപ്രണർഷിപ്പ് ആൻഡ് മാനേജ്‌മെന്റിൽ (NIFTEM) ഫുഡ് ടെക്നോളജി മാനേജ്മെന്റ് പഠനത്തിന് അവസരം.

ഫുഡ് പ്രോസസിംഗ് സ്പെഷ്യലൈസേഷനായി വരുന്ന ബി.ടെക്, ഇന്റഗ്രേറ്റഡ് ബി.ടെക്, ബി.ബി.എ, എം.ടെക്, എം.എസ്‌സി, എം.ബി.എ, പിഎച്ച്. ഡി. പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.

ബി.ടെക്

(ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്)

8 സെമസ്റ്റർ. 200 സീറ്റ്.

JoSAA/CSAB കൗൺസലിംഗ് വഴി 90 പേർക്ക് പ്രവേശനം. 110 സീറ്റിൽ ഡയറക്ട് അഡ്മിഷൻ

. ഡയറക്ട് അഡ്‌മിഷൻ കാറ്റഗറി വഴി പ്രവേശനം നേടുന്നവർക്ക് ജെ.ഇ.ഇ. മെയ്ൻസ് (50 സീറ്റ്)/NEET (30 )/CUET (30 ) എന്നിവയിൽ ഏതെങ്കിലും 2026 വർഷത്തെ ദേശീയ യോഗ്യതാ സ്കോർ വേണം. പ്ലസ്‌ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നിവയിൽ ഏതെങ്കിലും മൂന്നു വിഷയങ്ങൾ പഠിച്ചിരിക്കണം. യോഗ്യതാപരീക്ഷയിൽ 60 ശതമാനം മാർക്ക് വേണം. രണ്ടുവർഷത്തിനുശേഷം ഫുഡ് ടെക്നോളജിയിൽ ഡിപ്ലോമയോടെ എക്സിറ്റ് ഓപ്ഷനുണ്ട്.

1,25,100 രൂപയാണ് ഫീസ്. അവസാന തീയതി ജൂൺ 21.

എം.ടെക്

4 സെമസ്റ്റർ കോഴ്സ്. ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്, ഫുഡ് പ്രോസസ് എൻജിനിയറിംഗ് ആൻഡ് മാനേജ്‌മെന്റ്, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ്, ഫുഡ് പ്ലാന്റ് ഓപ്പറേഷൻസ് ആൻഡ് മാനേജ്‌മെന്റ്, ഫുഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവയിൽ സ്പെഷ്യലൈസേഷൻ.

സീറ്റ്: 100

ഗേറ്റ്, സി.യു.ഇ ടി. പി.ജി. 2026 സ്റ്റോർ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്: ഗേറ്റ് വഴിയും സി.യു.ഇ.ടി വഴിയുമാണ് 60 സീറ്റ് . NIFTEM പ്രവേശന പരീക്ഷ നടത്തും. അനുബന്ധ വിഷയത്തിൽ 60 ശതമാനം മാർക്കോടെ നാല് വർഷ ബിരുദം/മാസ്റ്റേഴ്‌സ് ആണ് യോഗ്യത.

ഒന്നര മണിക്കൂർ പരീക്ഷ മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിൽ. രണ്ട് ഭാഗങ്ങളായി 100 ചോദ്യങ്ങളുണ്ടാകും. പാർട്ട് എ-യിൽ ജനറൽ എബിലിറ്റി, ഇംഗ്ലീഷ് ആൻഡ് ജനറൽ നോളജ് എന്നിവയിൽ ചോദ്യങ്ങളുണ്ടാകും. തിരഞ്ഞെടുത്ത ഡൊമൈൻ വിഷയത്തിൽനിന്നാകും പാർട്ട് ബി. ഗേറ്റ്, സി.യു.ഇ.ടി സ്കോർവഴി പ്രവേശനം നേടുന്നവർക്ക് പ്രതിമാസ ഫെലോഷിപ്പിന് അർഹത. 1,17,155 രൂപയാണ് ഫീസ്. ജൂൺ മൂന്നിനകം അപേക്ഷിക്കണം.

ബി.ബി.എ ഓണേഴ്‌സ്

(ഡേറ്റ ആൻഡ് ബിസിനസ് അനലിറ്റിക്സ്)

കാലാവധി: 8 സെമസ്റ്റർ. 30 സീറ്റ്.

2026 വർഷത്തെ സി.യു.ഇ.ടി (യു. ജി) സ്കോറും പ്ലസ് ടുവിന് 60 ശതമാനം മാർക്കും വേണം. രണ്ടു വർഷത്തിനുശേഷം ബിസിനസ് അഡ്മിനിസ്ട്രേഷൻ ഡിപ്ലോമയോടെ എക്സിറ്റ് ചെയ്യാം. മൂന്നുവർഷത്തിനുശേഷം ബി.ബി.എ (ഡേറ്റ ആൻഡ് ബിസിനസ് മിനസ് അനലിറ്റിക്‌സ്) ബിരുദത്തോടെയും. 1,​25,​100 രൂപയാണ് ഫീസ്. അവസാന തീയതി ജൂൺ 30.

ഇന്റഗ്രേറ്റഡ് ബി.ടെക്

ബി.ടെകും ( ഫുഡ് ടെക്നോളജി) എം.ബി.എയും (ഫുഡ് ആൻഡ് അഗ്രിബിസിനസ് മാനേജ്മെന്റ്) ഒരുമിച്ചുള്ള കോഴ്സാണിത്. കാലാവധി: 10 സെമസ്റ്റർ. 30 സീറ്റ്.

ജെ.ഇ.ഇ മെയ്ൻസ് സ്കോറും പ്ലസ്‌ടുവിന് ഫിസിക്സ്, കെമി സ്ട്രി, മാത്‌സ്/ബയോളജി, ഇംഗ്ലീഷ് എന്നിവയിൽ ആകെ 60 ശതമാനം മാർക്കും വേണം.

രണ്ടുവർഷത്തിനുശേഷം ഫുഡ് ടെക്നോളജിയിൽ ഡിപ്ലോമയോടെ എക്സിറ്റ് ചെയ്യാം.

1,25,100 രൂപയാണ് കോഴ്സ് ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 21.

എം.എസ്‌സി

കാലാവധി 4 സെമസ്റ്റർ. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫുഡ് ന്യുട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷൻ. 20 സീറ്റ് വീതം.

സി.യു.ഇ.ടി. (പി. ജി) 2026 സ്കോർ പ്രകാരമാണ് തിരഞ്ഞെടുപ്പ്. അംഗീകൃത സ്കോറുള്ളവർക്ക് ഫെലോഷിപ്പ് ലഭിക്കും. 60 ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത.

NIFTEM-K എൻട്രൻസ് ടെസ്റ്റ് വഴിയും പ്രവേശനം നേടാം. പരീക്ഷയ്ക്ക് 100 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്‌സ്‌ ചോദ്യങ്ങളുണ്ടാകും. പാർട്ട് എ-യിൽ മെന്റൽ/ജനറൽ എബിലിറ്റി, ഇംഗ്ലീഷ് ആൻഡ് ജനറൽ നോളജ് എന്നിവയിൽ

30 ചോദ്യങ്ങൾ. പാർട്ട് ബിയിൽ 70 ചോദ്യങ്ങൾ (സിലബസ് വെബ്സൈറ്റിൽ). പരീക്ഷാസമയം ഒന്നര മണിക്കൂർ.

കോഴ്സ് ഫീസ്: 1,17,155 രൂപ. ജൂൺ രണ്ടിനകം അപേക്ഷിക്കണം.

എം.ബി.എ

രണ്ടുവർഷത്തെ ഫുൾടൈം കോഴ്സ്.

ഫുഡ് ആൻഡ് അഗ്രി ബിസിനസ് മാനേജ്മെന്റിൽ (ഓപ്ഷണൽ: മാർക്കറ്റിംഗ്, ഫിനാൻസ്/ ഇന്റർനാഷണൽ ബിസിനസ്) സ്പെഷ്യലൈസേഷൻ. 30 സീറ്റ്.

CAT/MAT/CMAT 2025 സ്കോർ അല്ലെങ്കിൽ NIFTEM-K ഇന്റേണൽ ടെസ്റ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 50 ശതമാനം മാർക്കോടെ ബിരുദം വേണം. പ്രവേശനപരീക്ഷയ്ക്ക് ലോജിക്കൽ റീസണിംഗ്/ഡേറ്റ ഇന്റർപ്രട്ടേഷൻ, ക്വാണ്ടിറ്റേറ്റീവ് അനാലിസിസ്, വെർബൽ എബിലിറ്റി/ റീഡിംഗ് കോംപ്രിഹെൻഷൻ എന്നിവയിൽനിന്ന് 50 ചോദ്യ ങ്ങളുണ്ടാകും. ആകെ മാർക്ക് 100. ഒന്നര മണിക്കൂർ എഴുത്തുപരീക്ഷ. നെഗറ്റീവ് മാർക്കില്ല.

കോഴ്സ് ഫീസ്: 2,05,450 രൂപ

അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 3.

എക്സിക്യുട്ടീവ് എം.ബി.എ.

കാലാവധി: രണ്ടുവർഷം (ഓൺലൈൻ, ഒരാഴ്ച ക്യാമ്പസിൽ ക്ലാസുണ്ടാകും). 30 സീറ്റ്.

തിരഞ്ഞെടുപ്പ്: CAT/MAT/CMAT/GMAT സ്കോർ അല്ലെ ങ്കിൽ NIFTEM-K ഇന്റേണൽ ടെസ്റ്റ് സ്കോർ. അംഗീകൃത സ്കോറിന് പുറമേ അക്കാഡമിക് മികവ്, പ്രവൃത്തിപരിചയം. അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 50 ശതമാനം മാർക്കോടെ ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രവേശനപരീക്ഷ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ.

കോഴ്സ‌് ഫീസ്: 1,47,875 രൂപ. അപേക്ഷിക്കേണ്ട അവസാന

തീയതി: ജൂൺ 1.

പിഎച്ച്.ഡി

ഫുഡ് ബിസിനസ് മാനേജ്‌മെന്റ് ആൻഡ് ഓൺട്രപ്രണർഷിപ്പ്, ഫുഡ് എൻജിനിയറിംഗ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഇന്റർഡിസിപ്ലിനറി സയൻസസ്, പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി ബയോപ്രോസസിംഗ് ആൻഡ് എൻവയൺമെന്റൽ സയൻസസ് തുടങ്ങിയ വകുപ്പുകളിൽ ഗവേഷണത്തിന് അവസരം. 101 സീറ്റുണ്ട്. റെഗുലർ നാഷണൽ ഫെലോഷിപ്പോടെയുള്ള റഗുലർ, ഇൻഡസ്ട്ര‌ി സ്പോൺസേഡ്, ഏർലി പിഎച്ച്. ഡി. തുടങ്ങിയവയിൽ പ്രവേശനം നേടാം. ഓരോ വകുപ്പിന് കീഴിലുമുള്ള റിസർച്ച് ഏരിയകൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ.

NIFTEM-K റിസർച്ച് എൻട്രൻസ് ടെസ്റ്റ് (RET) വഴിയാണ് തിരഞ്ഞെടുപ്പ്. ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഡിപ്പാർട്ട്മെന്റ് ലെവൽ സ്ക്രീനിംഗ്, അഭിമുഖം എന്നീ ഘട്ടങ്ങളിലൂടെയാണ് പ്രവേശനം. അംഗീകൃത ഫെലോഷിപ്പില്ലാത്തവരും ഇൻഡസ്ട്രി സ്പോൺസേഡ് കാറ്റഗറിയല്ലാത്തവരും ഈ ഘട്ടങ്ങൾ അഭിമുഖീകരിക്കണം. മറ്റുള്ളവർക്ക് പ്രവേശനത്തിൽ ഇളവുണ്ട്. വിവരങ്ങൾ സൈറ്റിൽ. അവസാന തീയതി: ജൂൺ 2.

ജനറൽ, ഒ.ബി.സി,​ എൻ. സി.എൽ, ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് 1000 രൂപയും എസ്. സി/എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗക്കാർക്ക് 500 രൂപയുമാണ് ഫീസ്.

പ്രവേശന പരീക്ഷ

എം.ടെക് (നോൺ ഗേറ്റ്/സി.യു .ഇ.ടി), എം.എസ്‌സി (നോൺ സി.യു ഇ.ടി), എം.ബി.എ. (നോൺ CAT/MAT/CMAT) പി.എച്ച്.ഡി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നിഫ്റ്റം ക്യാമ്പസിൽ.

വിവരങ്ങൾക്ക്: www.niftem.ac.in

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA