
കൊച്ചിയിലെ കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിംഗ് ട്രെയിനിംഗ് (സിഫ്നെറ്റ്,CIFNET) മറൈൻ ട്രേഡ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സിഫ്നെറ്റിന്റെ കൊച്ചി, ചെന്നൈ, വിശാഖപട്ടണം കേന്ദ്രങ്ങളിലെ വെസൽ നാവിഗേറ്റർ (വി. എൻ.സി.), ഫിറ്റർ (എം. എഫ്.സി.) കോഴ്സുകളിലേക്കാണ് പ്രവേശനം.20 സീറ്റ് വീതമുണ്ട്.കോഴ്‌സ് കാലാവധി രണ്ടുവർഷം.തിയറി, പ്രാക്ടിക്കൽ, ഓൺ ബോർഡ് ട്രെയ്‌നിംഗ് എന്നിങ്ങനെയാണ് പാഠ്യപദ്ധതി.1500 രൂപ പ്രതിമാസ സ്റ്റൈപ്പെൻഡുണ്ട്.
യോഗ്യത
കണക്കിനും സയൻസിനും 40 ശതമാനം മാർക്കോടെ പത്താംക്ലാസ് ജയിച്ചിരിക്കണം.
പ്രായം: 15-20. 2026 ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെ ഇളവ്). അപേക്ഷകർ ശാരീരികക്ഷമത ഉള്ളവരായിരിക്കണം.
തിരഞ്ഞെടുപ്പ്
അക്കാഡമിക് മെരിറ്റിന്റെയും ദേശീയാടിസ്ഥാനത്തിൽ നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റിന്റെയും (CET) അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രവേശന പരീക്ഷ: ജൂലായ് 4ന്. 14-ന് വെബ്സൈറ്റിൽ ഫലം പ്രഖ്യാപിക്കും.23-ന് കൊച്ചി സിഫ്നെറ്റിൽ നടത്തുന്ന സെൻട്രലൈസ്‌ഡ് കൗൺസലിംഗിന് പങ്കെടുക്കണം.
അപേക്ഷാഫീസ്:
ജനറൽ/ഒ.ബി.സി: 350 രൂപ
എസ്.സി/എസ്.ടി: 175 രൂപ
കോഴ്സ് ഫീസ്: 22,825 രൂപ
വെബ്സൈറ്റിൽ നൽകിയ അപേക്ഷാഫോറം പൂരിപ്പിച്ച് യോഗ്യത ഉൾപ്പെടെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പുകൾ, ഫീസ് അടച്ചതിന്റെ ഡിഡി അല്ലെങ്കിൽ ചെലാൻ സഹിതം തപാലായി അയയ്ക്കണം.
വിലാസം: The Director, CIFNET,Fine Arts Avenue, Foreshore Road, Kochi-682016.
അവസാന തീയതി: ജൂൺ 16.
കൂടുതൽ വിവരങ്ങൾക്ക്: www.cifnet.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |