SignIn
Kerala Kaumudi Online
Saturday, 24 October 2026 1.40 AM IST

മഹ്മൂദ് കൂരിയയ്ക്ക് ഫിലിപ്പ് ലിവർഹൂം പുരസ്‌കാരം

mahmood

മലപ്പുറം: ചരിത്രഗവേഷണ രംഗത്തെ മികവിന് പെരിന്തൽമണ്ണ പനങ്ങാങ്ങര സ്വദേശി ഡോ.മഹ്മൂദ് കൂരിയയ്ക്ക് ബ്രിട്ടനിലെ ഫിലിപ്പ് ലിവർഹൂം പുരസ്‌കാരം. ഒരുലക്ഷം പൗണ്ടാണ് (ഏകദേശം 1.26 കോടി രൂപ) സമ്മാനത്തുക.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഗവേഷണ സംഭാവനകൾക്കും തുടർഗവേഷണ സാദ്ധ്യതകൾക്കുമുള്ള അംഗീകാരമാണ്.

ഇന്ത്യൻ മഹാസമുദ്രത്തെ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങളിലൂടെ ആഗോള ചരിത്രപഠനത്തിന് പുതിയ ദിശകൾ നൽകിയ ഗവേഷകനാണ്. ആഗോള നിയമ ചരിത്രം,​ഇസ്ലാമിക ബൗദ്ധിക പാരമ്പര്യം,ആഫ്രോ ഏഷ്യൻ ചരിത്രബന്ധങ്ങൾ എന്നിവയിൽ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. സ്‌കോട്ട്ലന്റിലെ എഡിൻബറോ സർവകലാശാലയിൽ ചരിത്രാദ്ധ്യാപകനാണ്. 2024ലെ ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് പുരസ്‌കാരം,​ ഡച്ച് സർക്കാരിന്റെ നാഷണൽ റിസർച്ച് ഫെലോഷിപ്പ് തുടങ്ങിവ ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA