SignIn
Kerala Kaumudi Online
Friday, 23 October 2026 3.41 AM IST

കേന്ദ്ര ആണവോർജ്ജവകുപ്പിൽ സയന്റിഫിക് ഓഫീസർ റിക്രൂട്ട്മെന്റ്

p

കേന്ദ്ര ആണവോർജ്ജവകുപ്പിൽ എൻജിനിയറിംഗ്‌ ബിരുദധാരികൾക്കും സയൻസിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയവർക്കും 2025 -26 വർഷത്തേക്കുള്ള സയന്റിഫിക് ഓഫീസർ റിക്രൂട്ട്മെന്റ് പ്രക്രിയയ്ക്ക് അപേക്ഷിക്കാം. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ട്രെയിനിംഗ് സ്കൂളുകൾ വഴിയാണ് പരിശീലനം നൽകുന്നത്. രണ്ടു സ്‌കീമുകളിലായുള്ള സെലക്ഷൻ പ്രക്രിയകളുണ്ട്.സ്കീം ഒന്നിൽ എൻജിനിയറിംഗ്‌ ബിരുദധാരികൾക്കും, സയൻസിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയവർക്കും ഒരു വർഷത്തെ ഓറിയന്റേഷൻ പ്രോഗ്രാമിന് അപേക്ഷിക്കാം. പ്രതിമാസം 74000 രൂപ വീതം സ്റ്റൈപ്പന്റ് ലഭിക്കും. സ്‌കീം രണ്ടിൽ തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ നിന്നും എം.ടെക് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.പ്രതിമാസം 74000 രൂപ വീതം സ്റ്റൈപ്പന്റ് ലഭിക്കും. ഗേറ്റ് സ്കോർ, ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ജനുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം.തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളെ സയന്റിഫിക് ഓഫീസറായി നിയമിക്കും.www.barcocesexam.in. ഗേറ്റ് സ്കോറില്ലാത്തവർക്ക് മാർച്ച് 8, 9 തീയതികളിൽ പ്രത്യേക ഓൺലൈൻ ടെസ്റ്റ് നടത്തും.

എൻ.ഐ.ഐ.ടി യൂണിവേഴ്സിറ്റി പ്രവേശനം

രാജസ്ഥാനിലെ എൻ.ഐ.ഐ.ടി യൂണിവേഴ്‌സിറ്റി ബി.ടെക്, ബി.ബി.എ, ഇന്റഗ്രേറ്റഡ് എം.ബി.എ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ജെ.ഇ.ഇ മെയിൻ, ബിറ്റ്‌സാറ്റ് സ്‌കോറുകൾ പരിഗണിക്കും. 10, 12 ക്ലാസ്സുകളിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, എ ഐ & ഡാറ്റ സയൻസ് , ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, സൈബർ സെക്യൂരിറ്റി എന്നിവയിൽ ബി ടെക് പ്രോഗ്രാമുകളുണ്ട്.www.niituniversity.in

നീറ്റ് പി.ജി കട്ടോഫ് കുറയ്ക്കാൻ സാദ്ധ്യത

മോപ്പപ്പ് റൗണ്ടിനുശേഷം നീറ്റ് പി.ജി കട്ടോഫ് മാർക്ക് കുറയ്ക്കാനുള്ള സാദ്ധ്യതയേറെയാണ്. സ്‌ട്രേ റൗണ്ടിൽ ഇതിനു സാദ്ധ്യതയുണ്ട്. 2024 ൽ മിനിമം കട്ടോഫ് മാർക്ക് പൂജ്യമായി കുറച്ചിരുന്നു. നോൺ ക്ലിനിക്കൽ, പാരാ ക്ലിനിക്കൽ സീറ്റുകളാണ് ഏറെയും ഒഴിഞ്ഞുകിടക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജൂനിയർ ഡോക്ടർമാരുടെ സംഘടന കട്ട് ഓഫ് മാർക്ക് കുറയ്ക്കണമെന്ന് ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. www.mcc.nic.in

ഓർമ്മി​ക്കാൻ

ഒ​റ്റ​പ്പെ​ൺ​കു​ട്ടി​ ​
സ്കോ​ള​ർ​ഷി​പ്:​
​ഒ​റ്റ​പ്പെ​ൺ​കു​ട്ടി​ ​സ്കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​തീ​യ​തി​ ​ജ​നു​വ​രി​ 10​ ​വ​രെ​ ​നീ​ട്ടി.​ ​ c​b​s​e.​g​o​v.​i​n.

ക​യ​ർ​ ​ടെ​ക്നോ​ള​ജി​:
​ ​ആ​ല​പ്പു​ഴ,​ ​ത​ഞ്ചാ​വൂ​ർ,​ ​ആ​ന്ധ്ര​ ​(​രാ​ജ​മ​ണ്ഡ്രി​)​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ന​ട​ത്തു​ന്ന​ ​ഡി​പ്ലോ​മ​ ​കോ​ഴ്സ് ​ഇ​ൻ​ ​അ​ഡ്വാ​ൻ​സ്ഡ് ​ക​യ​ർ​ ​ടെ​ക്നോ​ള​ജി​ ​പ്രോ​ഗ്രാ​മി​ന് ​ പ്ല​സ് ​ടു​കാർക്ക് അപേക്ഷി​ക്കാം. അവസാന തീയതി​ ജ​നു​വ​രി​ 10​ w​w​w.​c​o​i​r​b​o​a​r​d.​g​o​v.​i​n.​ ​ ​ഫോ​ൺ ​-​ 0477​ 2258067 (ആ​ല​പ്പു​ഴ​)​.

സൈ​നി​ക​ ​സ്കൂ​ൾ
പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ:​
സൈ​നി​ക​ ​സ്കൂ​ളു​ക​ളി​ലെ​ 6,​ 9​ ​ക്ലാ​സ് ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ന​ട​ത്തു​ന്ന​ ​A​I​S​S​E​E​ 2025​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് അപേക്ഷ 13​ ​വ​രെ.​ ​w​w​w.​n​t​a.​a​c.​i​n.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA