
ബിരുദവും, ബി എഡും ചേർന്നുള്ള ഇന്റഗ്രേറ്റഡ് ബി എഡ് പ്രോഗ്രാമിന് പ്രവേശനം ലഭിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റിംഗ് (NCET) എഴുതണം. നോട്ടിഫിക്കേഷൻ വരുന്ന മുറയ്ക്ക് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. മികച്ച ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമാണിത്. ദേശീയ വിദ്യാഭ്യാസ നയം 2020 പൂർണമായി നിലവിൽ വരുന്നതോടെ ടീച്ചർ എഡുക്കേഷൻ പ്രോഗ്രാമിന് പ്രസക്തിയേറും.ബി എസ് സി എഡ്, ബി എ എഡ് പ്രോഗ്രാമുകളുണ്ട്. കേന്ദ്ര സർവ്വകലാശാലകൾ, തെരഞ്ഞെടുത്ത എൻ ഐ ടി കൾ, സംസ്ഥാനതല സർവ്വകലാശാലകൾ, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ, മൈസൂർ എന്നിവിടങ്ങളിലായി 7000 ത്തോളം സീറ്റുകളുണ്ട് . കോഴിക്കോട് എൻ ഐ ടിയിൽ ബി എസ് സി എഡ് പ്രോഗ്രാമുണ്ട്. രാജ്യത്തെ തെരെഞ്ഞെടുത്ത ഐ ഐ ടി കളിലും ഇന്റഗ്രേറ്റഡ് ബി എഡ് പ്രോഗ്രാമുണ്ട്. പ്രവേശന പരീക്ഷയിൽ നാലു സെഷനുകളിൽ നിന്നായി യഥാക്രമം രണ്ടു ഭാഷയിൽ നിന്നുള്ള ചോദ്യങ്ങൾ, മൂന്ന് തെരഞ്ഞെടുത്ത വിഷയങ്ങൾ, പൊതുവിജ്ഞാനം, ടീച്ചിങ്ങ് അഭിരുചി എന്നിവയിൽ നിന്നായി 20-25 വരെ ചോദ്യങ്ങളുണ്ടാകും. www.ncet.samarth.ac.in
ബി. എസ് സി അഗ്രിക്കൾച്ചർ @അമൃത യൂണിവേഴ്‌സിറ്റി
അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂരിനടുത്തുള്ള പൊള്ളാച്ചിയിലെ സ്കൂൾ ഒഫ് അഗ്രികൾച്ചർ സയൻസിൽ നാലുവർഷ ബി. എസ് സി ഓണേഴ്‌സ് ഇൻ അഗ്രികൾച്ചർ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഇന്റർനെറ്റ് ഒഫ് തിംഗ്സ്, നൂതന കാർഷിക സാങ്കേതിക വിദ്യകൾ എന്നിവ സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് മികച്ച പ്ലേസ്‌മെന്റും ലഭിക്കും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. www.amrita.edu/agriculture
NIRF റാങ്കിങ്
രാജ്യത്തെ എൻജിനിയറിംഗ് കോളേജുകളുടെ 2024 ലെ NIRF റാങ്കിംഗ് പുറത്തിറങ്ങി. ഐ.ഐ.ടി ചെന്നൈ തുടർച്ചയായി ഒമ്പതാം തവണയും രാജ്യത്ത് മുന്നിലാണ്. ഐ.ഐ.ടി ഡൽഹി, മുംബയ് എന്നിവ യഥാക്രമം 2, 3 സ്ഥാനത്താണ്. ഐ.ഐ.ടി , ബി. എച്ച്.യു 10 ആം സ്ഥാനത്താണ്. ഐ.ഐ.ടി കോഴിക്കോട് 23 ആം സ്ഥാനത്തും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് & ടെക്നോളജി 48 ആം സ്ഥാനത്തുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |