SignIn
Kerala Kaumudi Online
Friday, 23 October 2026 2.06 AM IST

BITSAT-ന് അപേക്ഷിക്കാം

p

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസ് പൊതു പ്രവേശന പരീക്ഷ BITSAT 2025ന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമാണിത്. എൻജിനിയറിംഗ്, ടെക്‌നോളജി, സയൻസ്, ഫാർമസി, മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് ബിരുദ/ഇന്റഗ്രേറ്റഡ് ബിരുദാനന്തര പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാം. പ്രവേശന പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ലോജിക്കൽ റീസണിംഗ് ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കിംഗ് നിലവിലുണ്ട്. ശരി ഉത്തരത്തിനു മൂന്ന് മാർക്ക് ലഭിക്കും. ഉത്തരം തെറ്റിയാൽ ചോദ്യമൊന്നിന് ഒരു മാർക്ക് വീതം നഷ്ടപ്പെടും. മൂന്ന് മണിക്കൂർ സമയ പരീക്ഷയിൽ 130 ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിലേക്കാണ് പ്രവേശനം. www.bitsadmission.com.

ബാച്ച്ലർ ഒഫ് എൻജിനിയറിംഗ്, ബാച്ച്ലർ ഒഫ് ഫാർമസി, മാസ്റ്റർ ഒഫ് സയൻസ് പ്രോഗ്രാമുകളിലേക്ക് പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷൻ. പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി നേടിയവർക്ക് അപേക്ഷിക്കാം. ബയോളജിയിൽ ഓരോന്നിനും 60% വും മൊത്തം 75 ശതമാനവും മാർക്ക് നേടിയിരിക്കണം. 2025ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ബി.ഫാമിന് ബയോളജി പഠിച്ചിരിക്കണം.

ബയോളജിക്കൽ സയൻസ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജനറൽ സ്റ്റഡീസ് എന്നിവയിൽ ഇന്റഗ്രേറ്റഡ് എം.എസ്‌സി പ്രോഗ്രാമുകളുണ്ട്. ആദ്യ വർഷ എൻജിനിയറിംഗ് പൂർത്തിയാക്കിയവർക്ക് ജനറൽ സ്റ്റഡീസ് ഒഴികെയുള്ള എം.എസ്‌സി പ്രോഗ്രാമിന് ചേരാം.

ബിറ്റ്‌സാറ്റിന് ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ 40 ചോദ്യങ്ങളും ഇംഗ്ലീഷ് പ്രൊഫിഷ്യൻസി, ലോജിക്കൽ റീസണിംഗ് എന്നിവയ്ക്ക് യഥാക്രമം 15, 10 ചോദ്യങ്ങളുമുണ്ടാകും. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയിൽ നെഗറ്റീവ് മാർക്കിംഗ് നിലവിലുണ്ട്. എൻ.സി.ഇ.ആർ.ടി സിലബസ് അനുസരിച്ചാണ് ചോദ്യങ്ങൾ. www.bitsadmission.com.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA