
കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ പ്രോഗ്രാം പൊതുപ്രവേശന പരീക്ഷയ്ക്ക് മാർച്ച് 26 വരെ അപേക്ഷിക്കാം. ഏറെ ഉപരിപഠന, ഗവേഷണ സാധ്യതയുള്ള കോഴ്‌സുകൾ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. ബംഗളൂർ, ചെന്നൈ, ഡൽഹി, മുംബയ്, തേസ്പൂർ, വഡോദര, പൂനെ എന്നിവിടങ്ങളിൽ പഠന കേന്ദ്രങ്ങളുണ്ട്. മൂന്ന് വർഷ ബി സ്റ്റാറ്റ് ഓണേഴ്‌സ്, ബി മാത്സ് ഓണേഴ്‌സ്, നാലു വർഷ ബാച്ച്ലർ ഒഫ് സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ സയൻസ് ഓണേഴ്‌സ്, രണ്ടു വർഷ എം. സ്റ്റാറ്റ്, എം. മാത്, എം.എസ് ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്, ക്വാളിറ്റി മാനേജ്മന്റ് സയൻസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം. ടെക് ഇൻ കമ്പ്യൂട്ടർ സയൻസ്, ക്രിപ്റ്റോളജി ആൻഡ് സെക്യൂരിറ്റി, ക്വാളിറ്റി റിലയബിലിറ്റി &ഓപ്പറേഷൻസ് റിസർച്ച്, ഒരു വർഷ പി.ജി ഡിപ്ലോമ ഇൻ സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്‌സ് & അനലിറ്റിക്‌സ്, അഗ്രികൾച്ചറൽ & റൂറൽ മാനേജ്മന്റ് വിത്ത് സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്‌സ് & അനലിറ്റിക്‌സ് എന്നിവ ഇവിടെയുണ്ട്. പ്ലസ് ടു, ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാവുന്ന കോഴ്‌സുകളാണിവ. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ആൺകുട്ടികൾക്ക് 1500 രൂപയും പെൺകുട്ടികൾക്ക് 1000 രൂപയും സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് 750 രൂപയുമാണ് അപേക്ഷാ ഫീസ്. മേയ് 11നാണ് പ്രവേശന പരീക്ഷ.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫർ ചെയ്യുന്ന ബി.എസ്.ഡി.എസ് പ്രോഗ്രാമിന് ഏപ്രിൽ 4 മുതൽ മേയ് 31 വരെ അപേക്ഷിക്കാം. www. isical.ac.in/admission.
ജാമിയ മില്ലിയ: ഇപ്പോൾ അപേക്ഷിക്കാം
ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി 2025-ലെ യു.ജി, പി.ജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 25 ഓളം പ്രോഗ്രാമുകൾക്ക് കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് യു.ജി/പി.ജി (CUET-UG/PG) വഴിയാണ് അഡ്മിഷൻ. പുതുതായി ആരംഭിക്കുന്ന 14 കോഴ്‌സുകൾക്ക് ജെ.എം.ഐ അഡ്മിഷൻ ടെസ്റ്റ് 2025ന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഇതിൽ നാലു വർഷ ബാച്ച്ലർ ഒഫ് ഡിസൈൻ , ബി.എസ് കമ്പ്യൂട്ടർ സയൻസ് എന്നിവ ഉൾപ്പെടുന്നു. ഏപ്രിൽ 26 -നാണ് പ്രവേശന പരീക്ഷ. www.admission.jmi.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |