SignIn
Kerala Kaumudi Online
Saturday, 27 June 2026 12.45 PM IST

നിരാശയില്ല: ദീപ്‌തി മേരി വർഗീസ്

a

കൊച്ചി: തിരഞ്ഞെടുപ്പിൽ കൊച്ചി സീറ്റിനായി അവകാശവാദം ഉന്നയിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ് യു.ഡി.എഫിനായി കേരളത്തിലെ എല്ലായിടത്തും പ്രചാരണത്തിനിറങ്ങും. നേതാക്കളിൽനിന്ന് നിർദ്ദേശം ലഭിച്ചതിനാലാണ് നാമനിർദ്ദേശപത്രിക സമർപ്പണത്തിനുൾപ്പെടെ മുന്നൊരുക്കം നടത്തിയതെങ്കിലും നിരാശയില്ലെന്ന് ദീപ്‌തി പറഞ്ഞു. കൊച്ചി നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ദീപ്‌തി പിന്തുണ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥിയാൻ സാദ്ധ്യതയുള്ള നിരവധിപേർ നോട്ടീസ് ഉൾപ്പെടെ അച്ചടിച്ചിരുന്നു. നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ഇക്കുറി ദിവസങ്ങൾ കുറവാണ്. അതിനാൽ പ്രാഥമിക നടപടികൾ സാദ്ധ്യതയുള്ളവർ ചെയ്‌തിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മറ്റൊരു തീരുമാനമാണുണ്ടായത്. അതിനൊപ്പം നിലകൊള്ളും. എ.കെ. ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ തന്നോട് സംസാരിച്ചിരുന്നു. തൃക്കാക്കരയിലെ സ്ഥാനാർത്ഥി ഉമ തോമസിനായി ഇന്നലെ പ്രചാരണപരിപാടികളിലും ദീപ്‌തി പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEEPTHY MARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA