SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.05 PM IST

സ്‌ട്രോംഗ് റൂം പരിസരത്ത് സുരക്ഷാസേന തോക്ക് ചൂണ്ടിയെന്നത് വാസ്തവ വിരുദ്ധം:ജില്ലാ കളക്ടർ

a

തിരുവനന്തപുരം: വൈക്കം നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന ബസേലിയോസ് കോളേജിലെ സ്‌ട്രോംഗ് റൂം പരിസരത്ത് തോക്കു ചൂണ്ടിയെന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ സി.എ.പി.എഫ് സുരക്ഷാ ഉദ്യോഗസ്ഥർ തോക്ക് ചൂണ്ടിയെന്ന വാർത്തയാണ് കളക്ടർ നിഷേധിച്ചത്.

സ്‌ട്രോംഗ് റൂമിന്റെ താക്കോലുകൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ഉന്നയിക്കപ്പെട്ടിരുന്നു.ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിന്റെ പൊതു നീരീക്ഷകർക്കൊപ്പം താൻ സ്ഥലത്തെത്തിയതെന്ന് കളക്ടർ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ പാലിച്ച് നിരീക്ഷകരുടെയും വരണാധികാരിയുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ തികച്ചും സുതാര്യമായാണ് വിഷയം പരിഗണിച്ചത്.ഒരു ഘട്ടത്തിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാവുകയോ സൂരക്ഷാ ഉദ്യോഗസ്ഥർ തോക്ക് ചൂണ്ടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA