SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

സ്ട്രോംഗ് റൂം തുറക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം:കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികൾ തുറക്കുന്നതിനെതിരെ കർശന ഉത്തരവുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ.

പേരാമ്പ്ര,നെൻമാറയിലെ സ്ട്രോംഗ് റൂമുള്ള കെട്ടിടത്തിലെ മുറി തുറന്നത് വിവാദമായ സാഹചര്യത്തിലാണിത്.

സ്ട്രോംഗ് റൂമുള്ള കെട്ടിടത്തിലെ സീൽ ചെയ്യാത്ത മുറികളും തുറക്കരുതെന്നും കൗണ്ടിംഗ് നടപടികളിലെ എല്ലാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് ജില്ലാ പോളിംഗ് ഓഫീസർമാർക്കും കളക്ടർമാർക്കും റിട്ടേണിംഗ് ഓഫീസർമാർക്കും അയച്ച ഉത്തരവിൽ വ്യക്തമാക്കി.ഒരു സാഹചര്യത്തിലും മെറ്റീരിയൽസ് റൂമുകൾ തുറക്കരുത്.നിലവിലെ വിവാദങ്ങളിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട കണക്കെടുപ്പിനാണ് മുറി തുറക്കുന്നതെങ്കിൽ അതെല്ലാം വോട്ടെണ്ണൽ കഴിഞ്ഞതിന് ശേഷം മതി.കൗണ്ടിംഗ് സെന്ററുകളിലെ മുറികൾ തിരക്കിട്ട് തുറന്ന് അനാവശ്യ വിവാദങ്ങളുണ്ടാക്കരുത്.ഏതെങ്കിലും തരത്തിൽ മുറികൾ തുറന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA