SignIn
Kerala Kaumudi Online
Friday, 23 October 2026 2.07 AM IST

എമ്പുരാൻ വിവാദം കച്ചവട നാടകമെന്ന് സുരേഷ് ഗോപി

empuraan

ന്യൂഡൽഹി: കച്ചവടത്തിനായുള്ള നാടകമാണ് എമ്പുരാൻ വിഷയത്തിൽ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സിനിമയിലെ ഭാഗങ്ങൾ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. എമ്പുരാന്റെ അണിയറ പ്രവർത്തകരാണ് തീരുമാനിച്ചത്. ബിസിനസിന് വേണ്ടിയാണ് വിവാദമുണ്ടാക്കിയത്. പബ്ലിസിറ്റി സ്റ്റണ്ടാണ് നടക്കുന്നത്. ലാഭം കൊയ്യാനാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.

എമ്പുരാൻ വിഷയം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് കേരളത്തിലെ ഇടതു-വലത് എം.പിമാർ ആവശ്യപ്പെട്ടു. സി.പി.എം എം.പി ജോൺ ബ്രിട്ടാസ് രാജ്യസഭയിലും, കോൺഗ്രസ് എം.പിമാരായ ബെന്നി ബഹനാനും ആന്റോ ആന്റണിയും ലോക്‌സഭയിലും അടിയന്തരപ്രമേയ നോട്ടീസ് നൽകി. വിവാദങ്ങൾ ദൗർഭാഗ്യകരവും ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതുമാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ആവിഷ്‌കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് ബെന്നി ബഹനാൻ വ്യക്തമാക്കി. മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു.

 ഭീ​ഷ​ണി​യി​ല്ലെ​ന്ന് ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂർ

​എ​മ്പു​രാ​ൻ​ ​റീ​ ​എ​ഡി​റ്റ് ​ചെ​യ്‌​ത​ത് ​ആ​രു​ടെ​യും​ ​സ​മ്മ​ർ​ദ്ദ​വും​ ​ഭീ​ഷ​ണി​യും​ ​കാ​ര​ണ​മെ​ല്ലെ​ന്ന് ​നി​ർ​മ്മാ​താ​വ് ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​പ​റ​ഞ്ഞു.​ ​സം​വി​ധാ​യ​ക​ൻ​ ​പൃ​ഥ്വി​രാ​ജും​ ​ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ലു​മു​ൾ​പ്പെ​ടെ​ ​എ​ല്ലാ​വ​രു​ടെ​യും​ ​സ​മ്മ​ത​ത്തോ​ടെ​യാ​ണ് ​വീ​ണ്ടും​ ​എ​ഡി​റ്റ് ​ചെ​യ്‌​ത​ത്.

സി​നി​മ​ ​കാ​ര​ണം​ ​ആ​ർ​ക്കെ​ങ്കി​ലും​ ​സ​ങ്ക​ട​മു​ണ്ടെ​ങ്കി​ൽ​ ​തി​രു​ത്താ​ൻ​ ​നി​ർ​മ്മാ​താ​വി​നും​ ​സം​വി​ധാ​യ​ക​നും​ ​അ​ഭി​ന​യി​ച്ച​വ​ർ​ക്കും​ ​ബാ​ദ്ധ്യ​ത​യു​ണ്ട്.​ ​സി​നി​മ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​വ​രും​ ​ഒ​രു​മി​ച്ചെ​ടു​ത്ത​ ​തീ​രു​മാ​ന​മാ​ണ്.​ ​തി​ര​ക്ക​ഥ​ ​ര​ചി​ച്ച​ ​മു​ര​ളി​ ​ഗോ​പി​ക്ക് ​അ​തി​നോ​ട് ​വി​യോ​ജി​പ്പും​ ​അ​തൃ​പ്തി​യു​മു​ണ്ടെ​ന്ന് ​ക​രു​തു​ന്നി​ല്ല.​ ​ഒ​രാ​ൾ​ക്ക് ​വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ൽ​ ​തി​രു​ത്താ​നാ​കി​ല്ല.​ ​ര​ണ്ടു​ ​മി​നി​റ്റും​ ​ഏ​താ​നും​ ​സെ​ക്ക​ൻ​ഡും​ ​മാ​ത്ര​മാ​ണ് ​മാ​റ്റി​യ​ത്.​ ​മു​മ്പും​ ​സി​നി​മ​ക​ൾ​ ​റീ​ ​എ​ഡി​റ്റ് ​ചെ​യ്‌​തി​ട്ടു​ണ്ട്.
മോ​ഹ​ൻ​ലാ​ലി​ന് ​സി​നി​മ​യു​ടെ​ ​ക​ഥ​യ​റി​യാം.​ ​അ​റി​യി​ല്ലെ​ന്ന് ​ത​ങ്ങ​ളാ​രും​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​അ​ങ്ങ​നെ​ ​പ​റ​യു​ന്ന​തി​നോ​ട് ​യോ​ജി​പ്പി​ല്ല.​ ​മേ​ജ​ർ​ ​ര​വി​ ​പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ച് ​പ്ര​തി​ക​രി​ക്കു​ന്നി​ല്ല.​ ​പൃ​ഥ്വി​രാ​ജി​നെ​ ​ഒ​റ്റ​പ്പെ​ടു​ത്തേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​ഒ​ന്നി​ച്ചെ​ടു​ത്ത​ ​തീ​രു​മാ​ന​മാ​ണ് ​ഈ​ ​സി​നി​മ​ ​നി​ർ​മ്മി​ക്കു​ക​യെ​ന്ന​ത്.​ ​തെ​റ്റു​ചെ​യ്യാ​ൻ​വേ​ണ്ടി​ ​സി​നി​മ​യെ​ടു​ത്ത​ത​ല്ല.​ ​ലോ​ക​മെ​ങ്ങും​ ​സി​നി​മ​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​സ്വീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​മൂ​ന്നാം​ ​ഭാ​ഗം​ ​ഉ​റ​പ്പാ​യു​മു​ണ്ടാ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EMPURAAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA