SignIn
Kerala Kaumudi Online
Friday, 23 October 2026 11.18 AM IST

എ​മ്പു​രാ​ന്​ 3 ​ ​മി​നി​ട്ട് ​ കട്ട്, കെട്ടടങ്ങാതെ വിവാദം

govi

തി​രു​വ​ന​ന്ത​പു​രം​:​ ​വി​വാ​ദം​ ​പു​ക​യു​ന്ന​ ​എ​മ്പു​രാ​ൻ​ ​സി​നി​മ​യു​ടെ​ ​മൂന്ന് മി​നി​ട്ട് കട്ട് ചെയ്ത ന്യൂ​ ​എ​ഡി​റ്റ​ഡ് ​പ​തി​പ്പ് ​ഇ​ന്ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടോ​ടെ​ ​എ​ത്തി​ക്കാ​നാ​യി​രു​ന്നു​ ​ശ്ര​മം.​ ​എ​ല്ലാ​ ​സ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ന​വും​ ​പൂ​ർ​ത്തി​യാ​ക്കി​ ​മാ​സ്റ്റ​ർ​ ​പ്രി​ന്റി​ലേ​ക്കെ​ത്താ​ൻ​ ​വൈ​കി. ഞാ​യ​റാ​ഴ്ച​ ​യോ​ഗം​ ​ചേ​ർ​ന്ന​ ​സെ​ൻ​സ​ർ​ ​ബോ​‌​ർ​ഡി​നു​ ​മു​ന്നി​ൽ​ ​വീ​ണ്ടും​ ​എ​ഡി​റ്റ് ​ചെ​യ്ത​ ​പ്രി​ന്റ് ​നി​ർ​മ്മാ​താ​ക്ക​ൾ​ ​എ​ത്തി​ച്ചി​രു​ന്നു.​ ​തു​ട​ർ​ച്ച​ ​കി​ട്ടു​ന്ന​തി​നാ​യി​ ​ഡ​ബ്ബിം​ഗ് ​ഉ​ൾ​പ്പെ​ടെ​ ​ചെ​യ്യേ​ണ്ടി​ ​വ​ന്നു.​ ​ബാ​ബ​ ​ബ​ജ്രം​ഗി​ ​എ​ന്ന​ ​വി​ല്ല​ന്റെ​ ​പേ​ര് ​മാ​റ്റി​യി​ട്ടു​ണ്ട്.​ 18​ ​ഇ​ട​ത്താ​ണ് ​ഈ​ ​പേ​ര് ​പ​റ​യു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ൽ​ ​ര​ണ്ട് ​പ്ര​ാവ​ശ്യം​ ​പ​റ​യു​ന്നു​ണ്ട്.​ ​ഇ​തെ​ല്ലാം​ ​വീ​ണ്ടും​ ​ഡ​ബ്ബ് ​ചെ​യ്യേ​ണ്ടി​വ​ന്നു.

ഗ​ർ​ഭി​ണി​യെ​ ​ബ​ലാ​ത്സം​ഗം​ ​ചെ​യ്യു​ന്ന​ത് ​അ​ട​ക്ക​മു​ള്ള​ ​രം​ഗ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കി.​ ​ആ​ദ്യ​ 20​ ​മി​നി​റ്റു​വ​രെ​യു​ള്ള​ ​ഭാ​ഗം​ ​നീ​ക്കു​ന്ന​ ​കാ​ര്യം​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ​കേ​ന്ദ്ര​ ​വാ​ർ​ത്താ​ ​വി​നി​മ​യ​ ​മ​ന്ത്രാ​ല​യം​ ​സെ​ൻ​സ​ർ​ ​ബോ​ർ​ഡി​നെ​ ​അ​റി​യി​ച്ച​ത്.​ ​പി​ന്നീ​ടു​ള്ള​ ​ച​ർ​ച്ച​യി​ലാ​ണ് ​ചി​ല​ഭാ​ഗ​ങ്ങ​ൾ​ ​നീ​ക്കി​യാ​ൽ​ ​മ​തി​യെ​ന്ന​ ​ധാ​ര​ണ​യു​ണ്ടാ​യ​ത്.
തി​യേ​റ്റ​റു​ക​ളി​ലെ​ ​ഡൗ​ൺ​ലോ​ഡ് ​ബോ​ക്സി​ലാ​ണ് ​സി​നി​മ​ ​എ​ത്തു​ന്ന​ത്.​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാ​ൻ​ ​ഒ​രു​മ​ണി​ക്കൂ​റോ​ളം​ ​വേ​ണ്ടി​വ​രും. '​അ​ൺ​ ​ക​ട്ട് "​ ​എ​മ്പു​രാ​ന്റെ​ ​എ​ല്ലാ​ ​ഷോ​യും​ ​ഇ​ന്ന​ലെ​ ​ഹൗ​സ്‌​ഫു​ള്ളാ​യി​രു​ന്നു.
മോ​ഹ​ൻ​ലാ​ൽ​ ​ഖേ​ദം​ ​പ്ര​ക​ടി​പ്പി​ച്ചു​വെ​ങ്കി​ലും​ ​ഇ​ന്ന​ലെ​യും​ ​ആ​ർ.​എ​സ്.​എ​സ് ​മു​ഖ​പ​ത്ര​മാ​യ​ ​ഓ​ർ​ഗ​നൈ​സ​റി​ൽ​ ​വി​മ​ർ​ശ​നം​ ​വ​ന്നു.​ ​പൃ​ഥ്വി​രാ​ജി​നെ​തി​രാ​യി​രു​ന്നു​ ​ലേ​ഖ​നം.​ ​സി​നി​മ​ ​സം​ഘ​ട​ന​ക​ൾ​ ​മൗ​നം​ ​പാ​ലി​ക്കു​ന്നു​വെ​ന്ന​ ​ആ​ക്ഷേ​പം​ ​ഉ​യ​രു​ന്ന​തി​നി​ടെ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ 'ഫെ​ഫ്ക​'​ ​എ​മ്പു​രാ​ന് ​പി​ന്തു​ണ​യു​മാ​യി​ ​എ​ത്തി.

'മാപ്പ് ജയൻ പറയൂല...

ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവച്ചിട്ടും തിരക്കഥാകൃത്ത് മുരളി ഗോപി അവഗണിച്ചത് ചർച്ചയായി.

മുരളിയുടെ കുറിപ്പ് എന്തെന്നറിയാൻ നോക്കിയിരുന്നവർ ഇന്നലെ കണ്ടത് ഈദ് ആശംസയാണ്. അതോടെ കമന്റ് ബോക്സിൽ മുരളിക്കുള്ള ഐക്യദാർഢ്യം നിറഞ്ഞു.

'മാപ്പ് ജയൻ പറയൂല... അഴിയെങ്കി അഴി... കയറെങ്കി കയർ'- ഇതായിരുന്നു കമന്റുകൾ.

മുരളി ഗോപി തിരക്കഥ എഴുതിയ 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമയിൽ ഇന്ദ്രജിത്ത് പറയുന്ന ഡയലോഗാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EMPURAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA