SignIn
Kerala Kaumudi Online
Friday, 23 October 2026 1.25 PM IST

എൻജിനിയറിംഗ്, മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിക്കാം

p

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ക്കൊ​ല്ല​ത്തെ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​ഫാ​ർ​മ​സി,​ ​മെ​ഡി​ക്ക​ൽ,​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​മാ​ർ​ച്ച് ​പ​ത്തി​ന് ​വൈ​കി​ട്ട് 5​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ ​അ​പേ​ക്ഷ​ക​രു​ടെ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ജ​ന​ന​ത്തീ​യ​തി,​ ​നാ​ഷ​ണാ​ലി​റ്റി,​ ​നേ​റ്റി​വി​റ്റി​ ​തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​ഫോ​ട്ടോ,​ ​ഒ​പ്പ് ​എ​ന്നി​വ​ ​അ​പേ​ക്ഷ​യ്ക്കൊ​പ്പം​ ​ന​ൽ​ക​ണം.​ ​യോ​ഗ്യ​ത​ക​ൾ​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ,​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ൾ​ ​എ​ന്നി​വ​ ​അ​പ്‍​ലോ​ഡ് ​ചെ​യ്യാ​ൻ​ ​മാ​ർ​ച്ച് 15​ന് ​വൈ​കി​ട്ട് 5​വ​രെ​ ​സ​മ​യ​മു​ണ്ട്.​ ​അ​പേ​ക്ഷ​യു​ടെ​ ​അ​ക്നോ​ള​ഡ്ജ്മെ​ന്റ് ​പേ​ജി​ന്റെ​ ​പ​ക​ർ​പ്പോ​ ​മ​റ്റ് ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ളോ​ ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​റു​ടെ​ ​ഓ​ഫീ​സി​ലേ​ക്ക് ​അ​യ​യ്ക്കേ​ണ്ട​തി​ല്ല.​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​കോ​ഴ്സി​നോ​/​എ​ല്ലാ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​മോ​ ​ഉ​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഒ​രു​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​മാ​ത്രം​ ​മ​തി​യാ​വും.​ ​
കീം​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ൾ:
എം.​ബി.​ബി.​എ​സ്‌,​ ​ബി.​ഡി.​എ​സ്‌,​ ​ബി.​എ​ച്.​എം.​എ​സ്‌,​ ​ബി.​എ.​എം.​എ​സ്‌,​ ​ബി.​എ​സ്‌.​എം.​എ​സ്‌.​ഇ,​ ​ബി.​യു.​എം.​എ​സ്‌.
മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ൾ​:​ ​ബി.​എ​സ്‌​ ​സി​ ​(​ഓ​ണേ​ഴ്സ്)​ ​പ്രോ​ഗ്രാ​മു​ക​ളാ​യ​ ​അ​ഗ്രി​ക​ൾ​ച്ച​ർ,​ ​ഫോ​റ​സ്ട്രി,​ ​കോ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ആ​ൻ​ഡ് ​ബാ​ങ്കിം​ഗ്,​ ​ക്ലൈ​മ​റ്റ് ​ചേ​ഞ്ച്‌​ ​ആ​ൻ​ഡ് ​എ​ൻ​വേ​യോ​ണ്മെ​ന്റ​ൽ​ ​സ​യ​ൻ​സ്,​ ​ബി.​ ​ടെ​ക് ​ബ​യോ​ ​ടെ​ക്നോ​ള​ജി​ ​(​കേ​ര​ള​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​),​ ​വെ​റ്റി​ന​റി,​ ​ഫി​ഷ​റീ​സ്.
എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ഴ്സു​ക​ൾ:​ ​ബി.​ ​ടെ​ക് ​കോ​ഴ്സു​ക​ൾ​ ​(​കേ​ര​ള​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല,​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല,​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല,​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ക്ക് ​കീ​ഴി​ലു​ള്ള​ ​ബി.​ ​ടെ​ക് ​അ​ഗ്രി​ക​ൾ​ച​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ബി.​ ​ടെ​ക് ​ഫു​ഡ്‌​ ​ടെ​ക്നോ​ള​ജി,​ ​വെ​റ്റി​ന​റി​ ​ആ​ൻ​ഡ് ​ആ​നി​മ​ൽ​ ​സ​യ​ൻ​സ് ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​കീ​ഴി​ലു​ള്ള​ ​ബി.​ ​ടെ​ക് ​ഡെ​യ​റി​ ​ടെ​ക്നോ​ള​ജി,​ ​ബി.​ ​ടെ​ക് ​ഫു​ഡ്‌​ ​ടെ​ക്നോ​ള​ജി​ ​കോ​ഴ്സു​ക​ളും​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഒ​ഫ് ​ഫി​ഷ​റീ​സി​ന് ​കീ​ഴി​ലു​ള്ള​ ​ബി.​ ​ടെ​ക് ​ഫു​ഡ്‌​ ​ടെ​ക്നോ​ള​ജി​യും.
കേ​ര​ള​ത്തി​ലെ​ ​മെ​ഡി​ക്ക​ൽ​/​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​നം​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ലെ​ ​“​K​E​A​M​ 2025​ ​O​n​l​i​n​e​ ​A​p​p​l​i​c​a​t​i​o​n​”​ ​എ​ന്ന​ ​ലി​ങ്ക് ​മു​ഖേ​ന​ ​അ​പേ​ക്ഷി​ക്ക​ണം.​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ന​ട​ത്തു​ന്ന​ ​നീ​റ്റ് ​യു.​ജി​ 2025​ ​പ​രീ​ക്ഷ​യി​ൽ​ ​യോ​ഗ്യ​ത​ ​നേ​ട​ണം.​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​കോ​ഴ്സി​ൽ​ ​പ്ര​വേ​ശ​നം​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​അ​പേ​ക്ഷി​ക്ക​ണം.​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​(​C​o​A​)​ ​ന​ട​ത്തു​ന്ന​ ​N​A​T​A​ 2025​ ​പ​രീ​ക്ഷ​ ​എ​ഴു​തി​ ​യോ​ഗ്യ​ത​ ​നേ​ട​ണം.​ ​വി​ശ​ദ​മാ​യ​ ​വി​ജ്ഞാ​പ​നം,​ ​പ്രോ​സ്പെ​ക്ട​സ് ​എ​ന്നി​വ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ ​:​ 0471​ ​–​ 2332120,​ 0471​-2338487,​ 0471​-2525300

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ENGINEERING...MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA