SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

എൻട്രൻസ് ഇന്നുമുതൽ

READ ENGLISH VERSION

entrance

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ ഇന്നു (23) മുതൽ 29 വരെ നടത്തും. എല്ലാ ജില്ലകളിലും ദുബായ്, ഡൽഹി, മുംബയ്, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലുമായി 138 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. എൻജിനിയറിംഗിന് 97,759, ഫാർമസിക്ക് 46,107 വിദ്യാർത്ഥികളാണ് അപേക്ഷിച്ചിട്ടുള്ളത്. എൻജിനിയറിംഗ് പ്രവേശന പരീക്ഷ 23, 25, 26, 27, 28 തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ചു വരെയാണ്. ഫാർമസി പരീക്ഷ 24ന് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് 3.30മുതൽ വൈകിട്ട് 5വരെയും 29 ന് രാവിലെ 10 മുതൽ 11.30 വരെയുമാണ്.

പരീക്ഷയ്ക്ക് രണ്ട്​ മണിക്കൂർ മുമ്പ് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. പരീക്ഷയ്ക്ക് 15 മിനിറ്റ്​ ​ മുമ്പായി മാതൃക പരീക്ഷ ഉണ്ടായിരിക്കും. പരീക്ഷക്കിടെ അനുചിതമായ പെരുമാറ്റം ഉണ്ടായാൽ അയോഗ്യരാക്കും. ഹാളിൽ മറ്റ് വിദ്യാർത്ഥികളുമായുള്ള ആംഗ്യമോ സംഭാഷണമോ പരീക്ഷാക്രമക്കേടായി കണക്കാക്കും. പെൻസിൽ, ഇറേസർ, പേപ്പറുകൾ, കാൽക്കുലേറ്റർ, ഡിജിറ്റൽ വാച്ചുകൾ, ക്യാമറ തുടങ്ങിയവ അനുവദിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ENTRANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA