SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.27 AM IST

ഇ.ഒ.എസ് 05 ഉപഗ്രഹം 35,786 കി.മീ. ഉയരത്തിൽ

dd
ഇ.ഒ.എസ് 05 ഉപഗ്രഹം

തിരുവനന്തപുരം: വെള്ളിയാഴ്ച പുലർച്ചെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ഇ.ഒ.എസ് 05 ഉപഗ്രഹം നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തി. ഭൂമിയിൽ നിന്ന് 35,786 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോഴുള്ളത്. നിലവിലെ ഭ്രമണപഥത്തിൽ ഉപഗ്രഹം അടുത്ത പത്തുവർഷം ഭൂമിയെ ചുറ്റും. ഉപഗ്രഹത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഒരു ഭൗമ നിരീക്ഷണ ഉപഗ്രഹം ഇത്ര ഉയരത്തിൽ ഭൂമിയെ ചുറ്റുന്നത് ആദ്യമാണ്. സാധാരണ, ഗതിനിർണയ ഉപഗ്രഹങ്ങളും വാർത്താവിനിമയ ഉപഗ്രഹങ്ങളുമാണ് ഇത്രയേറെ ഉയരത്തിൽ വിന്യസിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EOS-05
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA