SignIn
Kerala Kaumudi Online
Friday, 23 October 2026 12.13 AM IST

ജയരാജൻ സജീവമായി വരുന്നെന്ന് പാർട്ടി

e-p-jayarajan

കൊല്ലം: ഇടക്കാലത്ത് പ്രവർത്തനങ്ങളിൽ സജീവമല്ലാത്ത നിലയുണ്ടായിരുന്നുവെന്നാണ് ഇ.പി.ജയരാജനെക്കുറിച്ചുള്ള പാർട്ടി വിലയിരുത്തൽ. എൽ.ഡി.എഫ് കൺവീനർ എന്ന നിലയിൽ പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് മാറ്റം വരുത്തി. സമ്മേളന ഘട്ടത്തിൽ സജീവമായി രംഗത്തുണ്ടെന്ന ആശ്വാസ വാക്കുകളും ഇ.പിയെക്കുറിച്ചുണ്ട്.

അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കേണ്ടതുകൊണ്ട് സംസ്ഥാനത്ത് നേരത്തേ ഉണ്ടായിരുന്നപോലെ സമയം ലഭിക്കുന്നില്ലെന്നതാണ് പി.കെ.ശ്രീമതിയെക്കുറിച്ചുള്ള ഏക പരാതി. പാർട്ടികേന്ദ്രത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. അവെയ്ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ ശ്രദ്ധിക്കണമെന്ന ഉപദേശമാണ് ഡോ.തോമസ് ഐസകിനോടുള്ളത്. എ.കെ.ബാലൻ അവെയ്ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ കൃത്യമായി പങ്കെടുക്കുന്ന ആളാണ്. സെന്റർ പ്രവർത്തനത്തിൽ ശ്രദ്ധിക്കാറുണ്ട്. എൽ.ഡി.എഫ് കൺവീനിറായ ശേഷം പാർട്ടി കേന്ദ്രത്തിൽ ശ്രദ്ധിക്കുന്നുണ്ടെന്നാണ് ടി.പി.രാമകൃഷ്ണനെക്കുറിച്ചുള്ള വിലയിരുത്തൽ. കെ.കെ.ശൈലജ പാർട്ടി ചുമതലകൾ ഏറ്റെടുത്ത് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. അവെയ്ലബിൾ യോഗങ്ങളിലെ പങ്കാളിത്തം വർദ്ധിപ്പിക്കണമെന്നതാണ് എം.സ്വരാജിനുള്ള ഉപദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA