SignIn
Kerala Kaumudi Online
Monday, 27 July 2026 7.43 AM IST

ഗൾഫിലെ പരീക്ഷകൾ റദ്ദാക്കിയേക്കും

a

തിരുവനന്തപുരം:ഗൾഫ് മേഖലയിൽ യുദ്ധസാഹചര്യത്തെത്തുടർന്ന് നിറുത്തിവച്ച എസ്.എസ്.എൽ.സി,പ്ലസ്എ ടു പരീക്ഷകൾ റദ്ദാക്കിയേക്കും.മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മോഡൽ ഉൾപ്പെടെയുള്ള മുൻ പരീക്ഷകളിലെ മാർക്കുകളുടെ അടിസ്ഥാനത്തിൽ മാർക്ക് നിർണയിക്കും.കൂടുതൽ മാർക്ക് ലഭിക്കാൻ ജൂണിൽ നടക്കുന്ന ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ സമയത്ത് ആവശ്യമെങ്കിൽ പരീക്ഷ എഴുതാം.എല്ലാ വിഷയങ്ങളും ഇപ്രൂവ് ചെയ്യാൻ അവസരം നൽകും.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ,പരീക്ഷാ സംബന്ധിച്ച നിർദേശങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി അനിവാര്യമാണ്.ഇതിനായി സർക്കാർ കമ്മിഷനെ സമീപിച്ചു.അനുമതി ലഭിക്കുന്നതോടെ അറിയിപ്പുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA