SignIn
Kerala Kaumudi Online
Saturday, 16 May 2026 12.03 AM IST

പിൻവാതിൽ നിയമനാരോപണം: പൊലീസ് സൊസൈറ്റി പരീക്ഷ തടസ്സപ്പെട്ടു

p

കണ്ണൂർ: കണ്ണൂർ ജില്ലാ പൊലീസ് ഹൗസിംഗ് സൊസൈറ്റിയിൽ പ്യൂൺ, നൈറ്റ് വാച്ച്മാൻ തസ്തികകളിലേക്ക് നടത്തിയ നിയമന പരീക്ഷ കെ.എസ്.യു പ്രതിഷേധത്തിൽ തടസ്സപ്പെട്ടു. ഇഷ്ടക്കാർക്ക് നിയമനം നൽകാൻ ശ്രമിക്കുന്നുവെന്നും അപേക്ഷ നൽകിയ ചില ഉദ്യോഗാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് ലഭിച്ചില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രവർത്തകർ പരീക്ഷാ ഹാളിലേക്ക് ഇരച്ചു കയറി ചോദ്യപേപ്പറുകളും ഹാൾ ടിക്കറ്റുകളും വലിച്ചു കീറി.
കണ്ണൂർ സിറ്റി എ.സി.പി ഹരിപ്രസാദ് ഇരുവിഭാഗവുമായി ചർച്ച നടത്തി. ജോയിന്റ് രജിസ്ട്രാറുമായി കൂടിയാലോചിച്ച് പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു. സൊസൈറ്റി സെക്രട്ടറിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി സെക്രട്ടറി ശ്രീജിത്ത് പ്രതികരിച്ചു. പ്രധാന പത്രങ്ങളിൽ വിജ്ഞാപനം നൽകിയിരുന്നുവെന്നും അപേക്ഷ നൽകിയ മുഴുവൻ ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഡ് തപാൽ വഴി അറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA