SignIn
Kerala Kaumudi Online
Friday, 23 October 2026 1.48 AM IST

യൂണി. റിട്ട. ടീച്ചേഴ്സ് ഫോറം എക്സലൻസ് അവാർഡ് ഡോ.എം.ശാർങ്‌ഗധരന്

f

തിരുവനന്തപുരം: സർവകലാശാല റിട്ട. ടീച്ചേഴ്സ് ഫോറം ഏർപ്പെടുത്തിയ പ്രഥമ എക്സലൻസ് അവാർഡിന് കേരള സർവകലാശാല മുൻ ഡീൻ ഡോ.എം.ശാർങ്‌ഗധരൻ അർഹനായി. എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.സാബു തോമസ്, കേരള സർവകലാശാല മുൻ ഡീൻ ഡോ.ജി.ദേവരാജൻ, കണ്ണൂർ സർവകലാശാല മുൻ ഡീൻ ഡോ.എസ്.ഗ്രിഗറി എന്നിവരും പുരസ്കാരത്തിന് അർഹരായി. സർവകലാശാലകളിൽ നിന്ന് വിരമിച്ച ശേഷവും അക്കാഡമിക്ക് രംഗത്തും പൊതുരംഗത്തും നടത്തുന്ന ഗണ്യമായ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം.

ദീർഘകാലം അദ്ധ്യാപകനായിരുന്ന ശാർങ്‌ഗധരൻ കേരള സർവകലാശലയിൽ പി.ജി ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാൻ, ഫാക്കൽറ്റി ഡീൻ, അക്കാഡമിക് കൗൺസിൽ അംഗം, സെനറ്റ് അംഗം തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1993ൽ കേരള സർവകലാശാലയിൽ പ്രൊഫസറും 1994ൽ വകുപ്പ് അദ്ധ്യക്ഷനുമായി. ഇടക്കാലത്ത്, സർക്കാർ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെയും അനുബന്ധ സ്‌ഥാപനങ്ങളുടെയും ഭരണം ഏറ്റെടുത്തപ്പോൾ, ട്രസ്റ്റ് അഡ്മിനിസ്ട്രേറ്ററായിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലും നാലു വർഷക്കാലം സെനറ്റ് അംഗമായിരുന്നിട്ടുണ്ട്. ജനുവരി 8ന് സർവകലാശാല സ്റ്റുഡന്റ്സ് സെന്ററിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി ഡോ.ആർ.ബിന്ദു അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഫോറം

ജനറൽ സെക്രട്ടറി ഡോ.എ.ആർ.രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXCELLENCE AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA