SignIn
Kerala Kaumudi Online
Friday, 23 October 2026 4.08 AM IST

പിരിച്ചുവിടലിൽ നിക്ഷിപ്ത താൽപര്യം:പ്രസിഡന്റ് (ഡെക്ക്)​ കാർഷിക ബാങ്ക് ഭരണ സമിതി തിരിച്ചെത്തി

READ ENGLISH VERSION
bank

തിരുവനന്തപുരം:നടപ്പ് വർഷം 35കോടിയിലേറെ ലാഭം നേടിയ സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ടതിൽ നിക്ഷിപ്ത താൽപര്യമാണെന്ന് പ്രസിഡന്റ് സി.കെ.ഷാജി മോഹൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പിരിച്ചുവിടൽ കോടതി സ്റ്റേ ചെയ്തതോടെ സമിതി ഇന്നലെ വീണ്ടും ഭരണം ഏറ്റെടുത്തു.

സഹകരണമേഖലയിലെ സാമ്പത്തിക ക്രമക്കേടുകളെപറ്റിയുള്ള പരാതികൾക്കിടയിലാണ് ലാഭത്തിൽ പോകുന്ന ബാങ്കിന്റെ ഭരണസമിതി ഒരുകാരണവുമില്ലാതെ പിരിച്ചുവിട്ടത്. തിരഞ്ഞെടുപ്പിൽ തോറ്റവരെ അഡ്മിനിസ്ട്രേറ്ററാക്കുകയും ചെയ്‌തു. ഇത് നിയമവിരുദ്ധമാണ്. ഭരണസമിതിക്കെതിരെ ഒരു പരാതിയും ഇല്ല. ക്രമക്കേടുണ്ടെങ്കിൽ ഭരണസമിതിക്കെതിരെ സെക്‌ഷൻ 65അനുസരിച്ച് അന്വേഷണം വേണ്ടതാണ്. കാർഷിക ബാങ്കിനെതിരെ ഒരന്വേഷണവും നടത്തിയിട്ടില്ല.

തിരഞ്ഞെടുക്കപ്പെട്ട 14അംഗ ഭരണമിതിയിൽ 11പേരും യു.ഡി.എഫാണ്. മൂന്നംഗങ്ങളാണ് ഇടതുമുന്നണിക്കുള്ളത്. അവരും പരാതി പറഞ്ഞിട്ടില്ല. എന്നിട്ടും ഭരണസമിതി പിരിച്ചുവിട്ടതിൽ ഗൂഢതാൽപര്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു.

വയനാട് ദുരന്തത്തിനിരയായ 52പേരുടെ 1.05കോടിയുടെ വായ്പ എഴുതിത്തള്ളാനും പണയാധാരങ്ങൾ തിരിച്ചുകൊടുക്കാനും ചേർന്ന പൊതുയോഗമാണ് ഇടതുമുന്നണി അംഗങ്ങൾ തടസപ്പെടുത്തിയത്. പിന്നാലെ ഭരണസമിതി പിരിച്ചുവിട്ട് സർക്കാർ ഉത്തരവുമിറക്കി. ഭരണത്തിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കുമെന്നും നബാർഡ് സഹായത്തോടെ കർഷകർക്ക് കൂടുതൽ വായ്പകൾ നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു. വാർത്താസമ്മേളനത്തിൽ 11ബാങ്ക് ഡയറക്ടർമാരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA