SignIn
Kerala Kaumudi Online
Thursday, 16 July 2026 10.09 AM IST

വിദേശഫണ്ട് വിലക്ക്: സിറോ മലങ്കര സഭ ഹൈക്കോടതിയിൽ

1

കൊച്ചി: വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള എഫ്.സി.ആർ.എ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തതിനെതിരെ തിരുവനന്തപുരം സിറോ മലങ്കര കത്തോലിക്കാ സഭയിലെ ബിഷപ്പ് ആന്റണി വർഗീസ് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) ലംഘിച്ചെന്ന യാതൊരു പരാതിയും തങ്ങൾക്കെതിരെ ഇല്ലാതിരുന്നിട്ടും ആഭ്യന്തര മന്ത്രാലയം രജിസ്‌ട്രേഷൻ പുതുക്കി നൽകുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം. സഭയുടെ ആശുപത്രിയുടെ പ്രവർത്തനത്തെ പോലും ബാധിക്കുന്ന നടപടിയാണിത്. ആവശ്യമായ എല്ലാ വിശദീകരണവും നൽകിയിട്ടും രജിസ്‌ട്രേഷൻ പുതുക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു. വിഷയം 13 ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA