SignIn
Kerala Kaumudi Online
Thursday, 22 October 2026 11.22 PM IST

തദ്ദേശ ഓംബുഡ്‌സ്മാൻ: കെട്ടിക്കിടക്കുന്നത് 1,657 പരാതികൾ

READ ENGLISH VERSION
files

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിയിലും ക്രമക്കേടുകളിലും നടപടിയെടുക്കാനുള്ള ഓംബുഡ്‌സ്മാനിൽ കെട്ടിക്കിടക്കുന്നത് 1,657 പരാതികൾ. റിട്ട. ജസ്റ്റിസ് പി.ഡി. രാജൻ 2024 സെപ്തംബർ ആറിന് ചുമതലയേൽക്കുമ്പോൾ തീർപ്പാക്കാനുണ്ടായിരുന്ന 1,598 കേസുകൾ ഉൾപ്പെടെയാണിത്.

പുതിയ ഓംബുഡ്‌സ്മാന് 2024 ഓക്ടോബർ 30 മുതൽ 2025 ജനുവരി 31 വരെ ലഭിച്ച 286 പരാതികളിൽ 59 എണ്ണം തീർപ്പാകാതെയുണ്ട്. അദ്ദേഹം ആകെ തീർപ്പാക്കിയത് 347 പരാതികൾ.തിരുവനന്തപുരം ജില്ലയിലെ പരാതികളാണ് കെട്ടിക്കിടക്കുന്നതിൽ ഏറെയും -- 488. വയനാട് ജില്ലയാണ് പിന്നിൽ -- 26. വിവരാവകാശ പ്രവർത്തകനായ കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ.

ഓംബുഡ്‌സ്മാന്റെ ചുമതല

തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും നടത്തിയതായി

ആരോപിക്കപ്പെടുന്ന അഴിമതി, ദുർഭരണം, ക്രമക്കേടുകൾ എന്നിവയെക്കുറിച്ചുള്ള പരാതികൾ അന്വേഷിച്ച് നടപടിയെടുക്കുക.പരാതികൾ ഓംബുഡ്സ്മാൻ സെക്രട്ടറിക്കു നേരിട്ടോ, തപാലിലോ നൽകാം. ഓംബുഡ്‌സ്മാന്റെ സിറ്റിംഗുകൾ തിരുവനന്തപുരത്തുള്ള ഓഫീസിലും എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലാ ആസ്ഥാനങ്ങളിലുമാണ് നടത്തുക.

തീർപ്പാക്കാനുള്ള പരാതികൾ

(ജില്ല, എണ്ണം, ബ്രായ്ക്കറ്റിൽ അദാലത്ത് വഴി തീർപ്പാക്കിയ കേസുകൾ)

തിരുവനന്തപുരം-----488 (105)

കൊല്ലം---- 125 (61)

പത്തനംതിട്ട----59 (25)

ആലപ്പുഴ---- 77 (22)

കോട്ടയം---- 75 (14)

ഇടുക്കി ---- 49 (13)

എറണാകുളം ---- 265 (46)

തൃശൂർ---- 144 (0)

പാലക്കാട്---- 60 (22)

മലപ്പുറം---- 115 (0)

കോഴിക്കോട് ---- 104 (0)

വയനാട് ---- 26 (0)

കണ്ണൂർ---- 42 (21)

കാസർകോട് ---- (28)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OMBUDSMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA