SignIn
Kerala Kaumudi Online
Friday, 23 October 2026 1.30 PM IST

എഫ്.ഐ.ആറിൽ `രക്ഷാപ്രവർത്തനം' , റാഗിംഗിലെ കൊടുംക്രൂരത കണ്ടില്ല, സംഭവം നടന്നത് 2014 എന്നാക്കി

READ ENGLISH VERSION

rahul
രാഹുൽ രാജ്

കോട്ടയം : കോട്ടയം ഗവ.നഴ്സിംഗ് കോളേജിലെ പീഡന വീരന്മാരായ സി.പി.എം അനുകൂല സംഘടനാ നേതാക്കളെ രക്ഷിക്കാൻ റാഗിംഗ് ക്രൂരതകൾ ഒഴിവാക്കി എഫ്.ഐ.ആർ. വീഡിയോ ദൃശ്യങ്ങളിൽ കണ്ടതൊന്നും പരാമർശിക്കുന്നില്ല.

അർദ്ധനഗ്നനാക്കിയതും ജനനേന്ദ്രിയ ഭാഗത്ത് ഒന്നിന് മുകളിൽ ഒന്നായി ഡമ്പൽ വയ്ക്കുന്നതും, ഡിവൈഡർ കൊണ്ട് നാഭിച്ചുഴിയിൽ കുത്തുന്നതും നെഞ്ചിൽ രണ്ടിടങ്ങളിൽ ക്ലിപ്പ് മുറുക്കി പിടിച്ചുവലിച്ച് പ്രതികൾ അട്ടഹസിക്കുന്നതുമാണ് ഒഴിവാക്കിയത്.

2024 ഡിസംബർ 13 ന് രാത്രിയായിരുന്നു ജൂനിയർ വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്. എഫ്.ഐ.ആറിൽ 2014 ഡിസംബർ 13ന് രാത്രി എന്നാണ്.

എഫ്.ഐ.ആർ

# 13-12-2014 രാത്രി 11.45 മണിക്ക് ഒന്നും രണ്ടും നാലും അഞ്ചും പ്രതികൾ ആവലാതിക്കാരന്റെ മുറിയിൽ വന്ന് കട്ടിലിൽ കിടക്കാൻ പറഞ്ഞശേഷം കൈയും കാലും തോർത്തു കൊണ്ട് കെട്ടി. ദേഹത്ത് മുഴുവൻ ലോഷൻ ഒഴിച്ചു. ഡിവൈഡർ കൊണ്ട് കുത്തി വേദനിപ്പിച്ചു. സുഹൃത്തുക്കളെ കൊണ്ട് വീഡിയോ എടുപ്പിച്ചു.

# 2025 ജനുവരി മാസം ഒരു ദിവസം ഒന്നും മൂന്നും പ്രതികൾ ആവലാതിക്കാരനോട് പിരിവിട്ട് എല്ലാവരും ഒന്നാം പ്രതിക്ക് പണം നൽകണമെന്ന് പറഞ്ഞു. തരാൻ പറ്റില്ല എന്ന് പറഞ്ഞതിന് ഒന്നാം പ്രതിയുടെ റൂമിൽ രാത്രി ചെല്ലാൻ പറഞ്ഞു. അവിടെ അഞ്ച് പ്രതികളും ചേർന്ന് ഭീഷണിപ്പെടുത്തി. 10-2-2025 രാത്രി 10 ന് അടുത്ത മുറിയിൽ താമസിക്കുന്ന സുഹൃത്തായ അമലിനെ പ്രതികളുടെ മുറിയിലേക്ക് വിളിച്ചു വരുത്തി മുട്ടുകുത്തി നിലത്ത് നിറുത്തിയ ശേഷം മൂന്നാം പ്രതി കവിളിൽ അടിച്ച് വേദനിപ്പിച്ചു.

ര​ണ്ടാം​പ്ര​തി​ ​എ​സ്.​എ​ഫ്.ഐ
മു​ൻ​ ​ലോ​ക്ക​ൽ​ ​സെ​ക്ര​ട്ട​റി

കോ​ട്ട​യം​:​ ​ഗ​വ.​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജ് ​ഹോ​സ്റ്റ​ലി​ൽ​ ​ന​ട​ന്ന​ ​റാ​ഗിം​ഗു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട്
ഗാ​ന്ധി​ന​ഗ​ർ​ ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​ര​ണ്ടാം​പ്ര​തി​യാ​യ​ ​കെ.​പി.​രാ​ഹു​ൽ​ ​രാ​ജ് ​എ​സ്.​എ​ഫ്.​ഐ​ ​മ​ല​പ്പു​റം​ ​വ​ണ്ടൂ​ർ​ ​മു​ൻ​ ​ലോ​ക്ക​ൽ​ ​സെ​ക്ര​ട്ട​റി​യാ​ണ്.​ ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​ദൃ​ശ്യ​ങ്ങ​ളും​ ​പു​റ​ത്താ​യി.​ ​കേ​ര​ള​ ​ഗ​വ.​ ​സ്റ്റു​ഡ​ന്റ്‌​സ് ​ന​ഴ്‌​സ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​ജി.​എ​സ്.​എ​ൻ.​എ​)​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്നെ​ങ്കി​ലും​ ​സം​ഭ​വം​ ​പു​റ​ത്താ​യ​തോ​ടെ​ ​സം​ഘ​ട​ന​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി.​ ​പ്ര​തി​ക​ളെ​ ​എ​സ്.​എ​ഫ്.​ഐ​ക്കാ​രാ​ക്കാ​ൻ​ ​ശ്ര​മം​ ​ന​ട​ക്കു​ക​യാ​ണെ​ന്നും,​ ​ക്രി​മി​ന​ലു​ക​ൾ​ ​കാ​ണി​ച്ച​ ​തോ​ന്ന്യാ​സ​ത്തെ​ ​എ​സ്.​എ​ഫ്.​ഐ​യു​ടെ​ ​മേ​ൽ​ചാ​രേ​ണ്ടെ​ന്നും​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​ആ​ർ​ഷോ​ ​പ​റ​ഞ്ഞു.​ ​പ്ര​തി​ക​ളെ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ഇ​ന്ന​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​മാ​ർ​ച്ചും​ ​ന​ട​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA