SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.46 AM IST

പോസ്റ്റർ പ്രസന്റേഷൻ: ഡോ. ഹിമ വാസവന് ഒന്നാം സ്ഥാനം

hima

കൊച്ചി: ഇന്ത്യൻ അക്കാഡമി ഒഫ് ഫൊറൻസിക് മെഡിസിൻ മേഘാലയയിൽ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ തൃശൂർ ഗവ.മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം അവസാന വർഷ പി.ജി വിദ്യാർത്ഥിനി ഡോ.ഹിമ വാസവന് ഒന്നാം സ്ഥാനം.ലളിതമായ ചികിത്സാ രീതിയിൽ പോലും ജാഗ്രത അനിവാര്യം എന്ന സന്ദേശം മുൻനിർത്തിയായിരുന്നു ഡോ.ഹിമയുടെ പോസ്റ്റർ.കോട്ടയം സ്വദേശിയായ ഡോ. ഹിമ സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെയും റിട്ട. അദ്ധ്യാപിക ഗീതയുടെയും മകളാണ്. ഭർത്താവ്: ഡോ. നന്ദകുമാർ (അനസ്തെറ്റിസ്റ്റ്). മകൻ: ഹയാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FIRST PRIZE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA