SignIn
Kerala Kaumudi Online
Friday, 23 October 2026 6.14 AM IST

വനംവകുപ്പ് പഠിപ്പിക്കുന്നു, വെട്ടിപ്പ് എങ്ങനെ മറയ്ക്കാം, ഒളിക്കാം!

READ ENGLISH VERSION

d

പത്തനംതിട്ട: വനസംരക്ഷണസമിതികൾക്കും ഇക്കോടൂറിസം കേന്ദ്രങ്ങൾക്കും വർഷാവ‌ർഷം അനുവദിക്കുന്ന കോടികളിൽ നല്ലൊരു പങ്കും വെട്ടിക്കുന്നു. പൊലീസിന്റെ വിജിലൻസ് പരിശോധനയിൽ ഇവ ഒന്നൊന്നായി കണ്ടെത്തി. റിപ്പോർട്ടും നൽകി. പക്ഷേ, കുറ്റക്കാർക്കെതിരെ നടപടിയൊന്നുമില്ല. വെട്ടിച്ച തുക തിരിച്ചടയ്ക്കാനും നിർദ്ദേശമില്ല. പകരം, ഫണ്ട് എങ്ങനെ ചെലവഴിക്കണമെന്ന് ക്ളാസ് നൽകുകയാണ് വനം വകുപ്പ്.

ഫയർലൈൻ, പ്ലാന്റിംഗ്, ഗള്ളി നിർമ്മാണം തുടങ്ങിയ ജോലികൾക്കാണ് പ്രധാനമായും തുക അനുവദിക്കുന്നത്. 2002 മുതൽ 2023 വരെ അനുവദിച്ചത് 2000 കോടിയാണ്. ഇക്കാലയളവിലെ വിനിയോഗത്തിന്റെ കണക്കാണ് പരിശോധിച്ചത്. 'ജംഗിൾ സഫാരി' എന്ന പേരിൽ കഴിഞ്ഞ ജനുവരിയിലായിരുന്നു പരിശോധന. ചെലവിന്റെ രേഖകൾ പലതും കാണാനില്ല. കൃത്യമായി ഓഡിറ്റിംഗും നടത്തിയിട്ടില്ല. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരും ബീറ്റ് ഓഫീസർമാരും ഉൾപ്പെടെ ക്രമക്കേടിൽ പങ്കാളികളാണെന്ന് കണ്ടെത്തിയിരുന്നു. വനസംരക്ഷണ സമിതി എക്‌സി. കമ്മിറ്റിയിലും ജനറൽ ബോഡിയിലും ചർച്ചചെയ്യാതെയാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയത്. പണമിടപാട് ക്യാഷ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുമില്ല.

കണക്ക് കാണിച്ചാൽ മതി

വനസംരക്ഷണ സമിതി, ഇക്കോ ഡെവലപ്പ്മെന്റ് സെന്റർ സെക്രട്ടറിമാർക്ക് ഫണ്ട് കൈകാര്യം ചെയ്യുന്നതിനെപ്പറ്റി മൂന്ന് ദിവസത്തെ ക്ളാസാണ് നടത്തി വരുന്നത്. പണം ചെലവഴിക്കേണ്ട വിധം, കണക്കുകൾ കൃത്യതയോടെ സൂക്ഷിക്കേണ്ടതെങ്ങനെ എന്നൊക്കെയാണ് ക്ളാസ്. രസീതുകളും കണക്കുകളും സൂക്ഷിച്ചു വയ്ക്കാത്ത പ്രശ്നം മാത്രമേ സംഭവിച്ചുള്ളൂവത്രേ. ഇവ ഓൺലൈനായി സൂക്ഷിക്കണമെന്നും നിർദ്ദേശിച്ച് സമാധാനിപ്പിച്ച് വിടുകയാണ്.

ചെയ്യാത്തത് ചെയ്തെന്ന്

കാണിച്ച് പണം തട്ടും

 സിവിൽ ജോലികൾ ഉൾപ്പെടെ ചെയ്തെന്ന് കൃത്രിമ രേഖ ഉണ്ടാക്കി. മേലുദ്യോഗസ്ഥരെ ഉൾപ്പെടെ ബിനാമികളാക്കി ജോലികൾ ചെയ്തു. ലാഭം വീതിച്ചെടുത്തു
 ജോലിക്കിറങ്ങാത്തവരുടെ പേരിലും പണം എഴുതിയെടുത്തു. ഇതിനുപയോഗിച്ച ബാങ്ക് അക്കൗണ്ടുകളിൽ വന സംരക്ഷണ സമിതി പ്രസിഡന്റിന്റെ ബന്ധുക്കളുടേതും ഉൾപ്പെടുന്നു

400

വനസംരക്ഷണ സമിതികൾ

190

ഇക്കോ ഡെവലപ്പ്മെന്റ് സെന്ററുകൾ

ഫണ്ട് കൈകാര്യം ചെയ്യുന്നതിലും റെക്കാഡുകൾ കൈകാര്യം ചെയ്യുന്നതിലും സംഭവിച്ച വീഴ്ച ആവർത്തിക്കാതിരിക്കാനും ഓൺലൈൻ ഇടപാടുകൾക്കുമാണ് പരിശീലന ക്ളാസ്

ആയുഷ് കുമാർ ഖോറി, കോന്നി ഡി.എഫ്.ഒ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA