SignIn
Kerala Kaumudi Online
Friday, 23 October 2026 11.47 AM IST

സിം കാർഡ് കട്ടാവില്ല; ആ വിളി വെറും തട്ടിപ്പ്

READ ENGLISH VERSION
sim

തിരുവനന്തപുരം: നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടെന്നും ഫോൺ നമ്പർ താത്കാലികമായി റദ്ദാക്കിയെന്നും വ്യാജസന്ദേശം നൽകി സൈബർ തട്ടിപ്പ്. നമ്പർ തിരികെ ലഭിക്കാനും കേസ് ഒഴിവാക്കാനും വൻതുക ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ടെലികോം റഗുലേറ്ററി അതോറിട്ടി (ട്രായ്), സി.ബി.ഐ, പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വിളിക്കുന്നത്. തലസ്ഥാനത്ത് കഴിഞ്ഞദിവസം നിരവധി പേർക്ക് സിം കട്ടായെന്ന പേരിലുള്ള ഫോൺവിളികൾ വന്നു.


ഫോൺനമ്പർ റദ്ദാക്കിയെന്നും കൂടുതൽ വിവരങ്ങൾക്ക് 9ൽ അമർത്താനും ആവശ്യപ്പെടും. തുടർന്ന് ഡിജിറ്റൽ അറസ്റ്റിലാക്കിയെന്നും നമ്പർ തിരിച്ചുകിട്ടാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പരിശോധനയ്ക്ക് കൈമാറാനും പറയും. ജാഗ്രത പുലർത്തിയില്ലെങ്കിൽ പണം നഷ്ടമാവും. ഹൈദരാബാദ് സ്വദേശിയിൽ നിന്ന് 11ലക്ഷവും മുംബയ് ഐ.ഐ.ടിയിലെ വിദ്യാർത്ഥിക്ക് 7ലക്ഷവും സമാനതട്ടിപ്പിൽ നഷ്ടമായിരുന്നു. ട്രായ് ഉദ്യോഗസ്ഥർ ചമഞ്ഞുള്ള തട്ടിപ്പിൽ കൊച്ചിയിലെ വികാരിക്ക് 5ലക്ഷം നഷ്ടമായി.

സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന് സമഗ്രമായ സൈബർ സുരക്ഷിത 'ഫിൻ ഇക്കോ സിസ്റ്റം" ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാരുമായും റിസർവ് ബാങ്കുമായും ചേർന്നാണിത്. തട്ടിപ്പ് നടത്തിയ മുപ്പതിനായിരത്തിലേറെ ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോണുൾപ്പെടെയുള്ളവ പ്രവർത്തനരഹിതമാക്കി. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

 അക്കൗണ്ട് ഫോണിലൂടെ ചോദിക്കില്ല

ട്രായ്, പൊലീസ്, സി.ബി.ഐ ഏജൻസികൾ സാമ്പത്തിക- വ്യക്തിപരമായ വിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല.

അക്കൗണ്ട് നമ്പർ, പാസ്‌വേർഡുകൾ, എ.ടി.എം പിൻ നമ്പർ അടക്കമുള്ള ഒരുകാരണവശാലും നൽകരുത്.

ഇത്തരം ഫോൺവിളികൾ തട്ടിപ്പാണെന്ന് മനസിലാക്കി പരിഭ്രാന്തരാവാതെ അവഗണിക്കുന്നതാണ് അനുയോജ്യം.

തട്ടിപ്പുകാരുടെ വലയിൽപെട്ടാൽ വിവരം പൊലീസിനെയും സൈബർക്രൈം വിഭാഗത്തെയും അറിയിക്കണം.

1930

സൈബർതട്ടിപ്പിനെതിരെ പരാതിപ്പെടാനുള്ള ഹെൽപ്പ് ലൈൻ

www.cybercrime.gov.inൽ

24 മണിക്കൂറും പരാതി നൽകാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FRAUDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA