SignIn
Kerala Kaumudi Online
Friday, 07 August 2026 5.52 PM IST

അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്തുക്കൾ കസ്റ്റഡിയിൽ; പിടിയിലായത് കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന്

READ ENGLISH VERSION
arjun-ayanki
അർജുൻ ആയങ്കി

കൊച്ചി: ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയെ ഒളിവിൽപോകാൻ സഹായിച്ച രണ്ടുപേർ പൊലീസിന്റെ പിടിയിലായി. അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളായ ഇസ്‌മയിൽ, സൗദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ടുദിവസംവരെ അർജുൻ ആയങ്കി കൊച്ചിയിലെ ഇവരുടെ ഫ്ലാറ്റിൽ ഉണ്ടായിരുന്നതായാണ് വിവരം.

കേരളപൊലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ചുകൊണ്ടാണ് അർജുൻ ആയങ്കി ഒളിവിൽ തുടരുന്നത്. ഇന്ന് രാവിലെ ഇൻസ്റ്റ പോസ്റ്റിലൂടെയും ആഭ്യന്തരവകുപ്പിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്നാണ് പോസ്റ്റിൽ പറയുന്നത്. അർജുൻ ആയങ്കിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് മറ്റാരോ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. അവസാന ഫോൺ ലൊക്കേഷൻ കൊച്ചിയിലാണ് കാണിച്ചിരുന്നത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കൾ പിടിയിലായത്. എന്നാൽ, അർജുൻ ആയങ്കിയെവിടെയെന്നത് സംബന്ധിച്ച് പൊലീസിന് ഇപ്പോഴും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.

ഇതിനിടെ മുൻകൂർ ജാമ്യത്തിനുള്ള നീക്കവും അയാൾ തുടങ്ങിയിട്ടുണ്ടെന്നും അറിയുന്നുണ്ട്. അതിനുമുമ്പ് പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ധൈര്യമുണ്ടെങ്കിൽ പിടിക്കാൻ പൊലീസിനോട് പറഞ്ഞവർ ഇനി എന്താ വരാൻ പോകുന്നതെന്ന് നോക്കിയാൽ മതിയെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ചെന്നിത്തലെയെ വെല്ലുവിളിച്ചത്. 'ഞാനും എന്റെ സുഹൃത്തുക്കളും പ്രതിചേർക്കപ്പെട്ട് ജയിലിലടക്കപ്പെട്ട കേസിനെപ്പ​റ്റി പുനരന്വേഷണത്തിന് ഉത്തരവിടാൻ, ശേഷം ഞാൻ നിരപരാധിയെങ്കിൽ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കിൽ ഞാൻ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്. വളർന്ന പാർട്ടി വേറെയാണ്.' എന്നായിരുന്നു അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്​റ്റിൽ പറഞ്ഞത്.

​കോ​ത​മം​ഗ​ലം​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​പ്ര​ശാ​ന്ത്കു​മാ​റി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ ​കേ​സി​ൽ​ ​ഒ​ളി​വി​ലു​ള്ള​ ​അർജുൻ ആയങ്കിയുടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി​യി​രു​ന്നു.​ ​അ​റ​സ്റ്റി​നു​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലെ​ ​വോ​യ്‌​സ് ​മെ​സേ​ജി​ലൂ​ടെ​ ​വീ​ണ്ടും​ ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യ​ത്.​ ​ക​ഴി​യു​മെ​ങ്കി​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്യൂ​ ​എ​ന്നാ​ണ് ​വെ​ല്ലു​വി​ളി.

English Summary

Arjun Ayanki’s friends Ismail and Saud were arrested for allegedly helping him evade police. Ayanki, who was last traced to Kochi, remains absconding and his whereabouts are unknown.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST, ARJUN AYANKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA