SignIn
Kerala Kaumudi Online
Friday, 15 May 2026 10.46 PM IST

ഭരണസ്തംഭനം ഒഴിവാക്കും, പ്രവർത്തനം കാര്യക്ഷമമാക്കും

s

തിരുവനന്തപുരം: സർക്കാർ വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും പുതിയ സർക്കാർ ചുമതലയേൽക്കുന്നതു വരെ ഭരണസ്തംഭനം ഒഴിവാക്കാനും ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് വിളിച്ചു ചേർത്ത വകുപ്പ് മേധാവികളുടെ യോഗത്തിൽ തീരുമാനം. ഭരണ, അടിസ്ഥാനസൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പാക്കും.

എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്കുള്ള മാറ്റം, സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ, ദേശീയപാത വികസന പ്രവർത്തനങ്ങൾ തുടങ്ങിയവ യോഗം വിലയിരുത്തി. മലപ്പുറം മങ്കടയിൽ മിന്നലേറ്റ് മരിച്ച നാല് വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് എക്സ്‌ഗ്രേഷ്യ സഹായം അടിയന്തരമായി വിതരണം ചെയ്യാനും തീരുമാനിച്ചു.

പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്കും അനുബന്ധ കാര്യങ്ങൾക്കുമായി ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ വീതം ഉടൻ അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. ജില്ലാ ദുരന്ത നിവാരണ പദ്ധതികളിൽ ഉൾപ്പെടുത്തിയ അപകട സാദ്ധ്യതയുള്ള പ്രദേശങ്ങൾക്കായി പദ്ധതികൾ തയ്യാറാക്കണം. ഇടുക്കി, വയനാട് ജില്ലകൾക്ക് പുതുക്കിയ അപകടസാദ്ധ്യത ഭൂപടങ്ങൾ കൈമാറിയിട്ടുണ്ട്.

പി.എൻ.ജി ലഭ്യത ഉറപ്പാക്കിയാൽ പൊതുജനങ്ങൾ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് സംവിധാനത്തിലേക്ക് മാറാൻ താത്പര്യം പ്രകടിപ്പിക്കുന്നതായും വിലയിരുത്തി. സെൻസസ് മുന്നൊരുക്കങ്ങളുടെ ശേഷിക്കുന്ന പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ദേശീയപാതയുടെ നിർമ്മാണത്തിലെ അവസാനഘട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർ എൻ.എച്ച്.എ.ഐയുമായുള്ള ഏകോപനം ശക്തമാക്കണം.

പാഠപുസ്തക വിതരണം

31നകം പൂർത്തിയാക്കും
മേയ് 31നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാക്കാൻ തീരുമാനിച്ചു. ഇതിനകം 65 ശതമാനം പുസ്തകങ്ങൾ വിതരണം ചെയ്തു. ശേഷിക്കുന്ന പുസ്തകങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫ് പറഞ്ഞു. കൈത്തറി വകുപ്പ് വഴി സ്‌കൂൾ യൂണിഫോം തുണികളുടെ വിതരണം പുരോഗമിക്കുന്നു.

സർപ്പ ആപ്പ് ഉപയോഗം

വ്യാപകമാക്കണം

സർപ്പ മൊബൈൽ ആപ്പിന്റെ ഉപയോഗം വ്യാപിപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. പാമ്പുകടി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ വകുപ്പ് തുടങ്ങിയവയുമായി ജില്ലാ കളക്ടർമാർ ഏകോപനം നടത്തണം. ബോധവത്കരണത്തിനായി വിക്ടേഴ്സ് ചാനൽ ഉപയോഗപ്പെടുത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GOVERMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA